അനധികൃത മാസ്കുകൾ പിടികൂടി
text_fieldsദമ്മാം: കോവിഡ്-19 മഹാമാരി ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും കൊള്ളക്കും കൊ ള്ളിവെപ്പുകൾക്കും അറുതിയില്ല. അനധികൃതമായി സൂക്ഷിച്ചു വെച്ച ഒരു ദശലക്ഷത്തിലേറെ ഫേസ് മാസ്കുകളാണ് ഹാഇലിൽനിന്ന് പിടിച്ചെടുത്തത്. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തിെൻറ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്. ഹാഇൽനഗരത്തിന് പുറത്ത് വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും ഹാഇലിൽ തന്നെ വീണ്ടും വിൽപന നടത്തുകയായിരുന്നു.
കുറ്റവാളികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളെടുത്തു. ഇങ്ങനെ അനധികൃതമായി സൂക്ഷിക്കുന്നതും വിൽക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയുടെ അനുമതിയില്ലാതെ വിൽപനക്കായി മാസ്കുകൾ സൂക്ഷിക്കാൻ പാടില്ല. വിപണികളിൽ ഇറക്കാതെ സാധനങ്ങൾ പൂഴ്ത്തിവെക്കുന്നത് ശിക്ഷാർഹമാണെന്ന് കച്ചവടക്കാർക്കും ഇറക്കുമതിക്കാർക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
