പ്രതിരോധത്തിന് ഖസീമിൽ ഡ്രോണുകളും
text_fieldsബുറൈദ: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിൽ ഡ്രോണുകളും. അൽഖസീം മുൻസിപ്പാലിറ്റിയാണ് ഇതിനായി ഡ്രോണു കളുടെ സഹായം ഉപയോഗിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി വലിയ പ്രതിരോധപ്രവർത്തനങ്ങളാണ് മേഖലയിൽ നടന്ന ുവരുന്നത്. ഇതിെൻറ ഭാഗമായി ഡിജിറ്റൽ ലാൻഡ് സർവേ കമ്പനിയായ വോക്സലിെൻറ സഹകരണത്തോടെ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് മനുഷ്യരിലും മൃഗങ്ങളിലും താപനില രേഖപ്പെടുത്തുന്നതിനുള്ള ചെറു ഡോൺ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
പരീക്ഷണാടിസ്ഥാനത്തിൽ ഒട്ടകങ്ങളും ആടുമാടുകളടക്കമുള്ള മൃഗങ്ങളെയും വിവിധതരം പക്ഷികളെയുമൊക്കെ വിൽപന നടത്തുന്ന സൗദിയിലെ തന്നെ ഏറ്റവും വലിയ ചന്തയായ മദീനത്തുൽ അൻആമിൽ ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്. തിരക്കേറിയ കേമ്പാളങ്ങൾക്കുമുകളിലൂടെ പറത്തുന്ന ഡ്രോണുകൾ മൃഗങ്ങളിലും മനുഷ്യരിലുമുള്ള ഉയർന്ന താപനില രേഖപ്പെടുത്തും. ശേഷം അത് സിഗ്നലുകളിലൂടെ കൺട്രോൾ റൂമിന് വിവരം കൈമാറും. തുടർന്ന് ഇൗ ഡ്രോണുകളോടൊപ്പം എത്തുന്ന പ്രത്യേകം സജ്ജീകരിച്ച മൊബൈൽ യൂനിറ്റിൽ വിശദമായ പരിശോധന നടത്തും. ശരീരോഷ്മാവ് അമിതമായ തോതിലാണെങ്കിൽ ആ ജീവിയെയോ മനുഷ്യരെയോ വിശദപരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
