പള്ളികളിലും അണുമുക്തമാക്കൽ
text_fieldsയാംബു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്ന സാഹചര്യത്തിൽ യാംബു മുനിസിപ്പാലിറ്റി പരിധിയിലെ പള്ളികളിലും അണു മുക്ത പ്രവർത്തങ്ങൾ ഊർജിതം. ജനങ്ങൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ പള്ളികൾ നേരത്തേ അടച്ചിട്ട അവസ്ഥയിൽ മിക്ക പള്ളികളുടെയും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.
ഇതോടൊപ്പം അണുവ്യാപനം തടയാനുള്ള കർമപദ്ധതികളുമായി ദഅ്വ ഗൈഡൻസ് സെൻററിെൻറ മേൽനോട്ടത്തിലാണ് പള്ളികൾ ശുചീകരിക്കാനും അണുമുക്തമാക്കാനും കാമ്പയിൻ പരിപാടികൾ നടപ്പാക്കുന്നത്. ഗവർണറേറ്റിലെ എല്ലാ പള്ളികളും അണുമുക്തമാക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വിശ്വാസികൾ ഒത്തുകൂടുന്നിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻകൂടിയാണ് ഈ യജ്ഞമെന്നും യാംബു ദഅ്വ ഗൈഡൻസ് സെൻറർ ഡയറക്ടർ അബ്ദുറഹ്മാൻ ബിൻ സൈദാൻ അൽ അലൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
