ശൈത്യകാല കൂടാരങ്ങൾ പൊളിച്ചുനീക്കുന്നു
text_fieldsയാംബു: തണുപ്പ് ആസ്വദിക്കാൻ കടൽ തീരങ്ങളിലും മരുപ്രദേശങ്ങളിലും താ ൽകാലികമായി ഉണ്ടാക്കിയ ശൈത്യകാല കൂടാരങ്ങൾ നിരോധിച്ച് മുനിസിപ ്പൽ അധികൃതർ. കോവിഡ് 19 ഭീതിയുടെ പാശ്ചാത്തലത്തിൽ ആളുകൾ കൂടിയിരി ക്കുന്നത് പൂർണമായും ഒഴിവാക്കാൻ പഴുതടച്ചുള്ള തീരുമാനത്തിെൻറ ഭാഗമാണിത്. ടെൻറുകൾ പൊളിച്ചു നീക്കണമെന്ന് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. യാംബു ഷറം ബീച്ചുകളിലെ ടെൻറുകളിൽ ഇൗ നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ടെൻറുകൾ ഏറക്കുറെ എല്ലാവരും പൊളിച്ചു നീക്കി. ബാക്കിയുള്ളത് മുനിസിപ്പൽ അധികൃതർ തന്നെ രംഗത്തിറങ്ങി പൊളിച്ചുനീക്കാനും തുടങ്ങിയിരിക്കുകയാണ്. പൊളിക്കാതെ ബാക്കിയാക്കിയ ടെൻറുകളുടെ ഉടമകൾക്ക് പിഴ ചുമത്തുകയും മറ്റ് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിെൻറ വിവിധ ദിക്കുകളിൽ തണുപ്പ് ആസ്വാദിക്കാനുള്ള തമ്പുകൾ നിർമിക്കാൻ അധികൃതർ നിബന്ധനകളോടെ മുമ്പ് അനുവാദം നൽകിയിരുന്നു. ഇൗ തമ്പുകളിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളുമായ ധാരാളം ആളുകൾ എത്താറുണ്ടായിരുന്നു.
മരുഭൂമികളിലും കടൽ തീരങ്ങളിലുമാണ് ഇത്തരം തമ്പുകൾ ഉള്ളത്. അതിനാണിപ്പോൾ വിലക്ക് വന്നിരിക്കുന്നത്. തമ്പുകളിൽ ആളുകൾ ഒത്തുകൂടുകയും വൈറസിെൻറ സമൂഹവ്യാപനത്തിന് വഴിയൊരുക്കുമെന്നും ഭയന്നാണ് നടപടി. നിയമങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താനുള്ള പരിശോധന കാമ്പയിൻ ഓരോ മുനിസിപ്പൽ പരിധികളിലും സജീവമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
