സ്വദിയില്‍ ആശ്വാസ ദിനം; പുതിയ മരണമില്ല:
text_fieldsറിയാദ്: സൗദി അറേബ്യയിൽ ആശ്വാസത്തിെൻറ ദിനമായിരുന്നു വെള്ളിയാഴ്ച. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ പുതുതായി 92പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1104 ആയി ഉയർന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ചവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നാണ്. മദീനയിൽ രണ്ടും മക്കയിൽ ഒരാളുമാണ് മരിച്ചത്. ഇവരെല്ലാം വിദേശികളാണ്. അേതസമയം വെള്ളിയാഴ്ച രണ്ടുപേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 35 ആയി. ചികിത്സയിൽ കഴിയുന്നവരിൽ ആറുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ചയും കൂടുതൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് റിയാദിലാണ്; 46. മദീനയിൽ 19ഉം ഖത്വീഫിൽ 10ഉം ജിദ്ദയിൽ ഏഴും ദമ്മാമിൽ നാലും ദഹ്റാനിലും ബുറൈദയിലും രണ്ടു വീതവും അൽഖോബാറിലും ഹൊഫൂഫിലും ഒാരോന്നു വീതവും രോഗികൾ പുതുതായി രജിസ്റ്റർ ചെയ്തു. പുതിയ കേസുകളിൽ 10 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 82 പേർക്ക് രാജ്യത്ത് നേരേത്ത രോഗം സ്ഥിരീകരിച്ചവരിൽനിന്ന് പകർന്നതാണ്. രോഗികളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദാണ് മുന്നിൽ.
ഇതുവരെ 450 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയാണ്. ഇതുവരെ 199 ആയി. അേതസമയം തുടർച്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മക്കയിൽ വെള്ളിയാഴ്ച ആശ്വാസദിനമാണ്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ വ്യാഴാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന ജി-20 രാജ്യങ്ങളുടെ ആദ്യ െവർച്വൽ ഉച്ചകോടി കോവിഡ് മൂലം ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം പകരാൻ അഞ്ച് ട്രില്യൺ ഡോളർ ആഗോള സമ്പദ് രംഗത്തിറക്കാൻ തീരുമാനിച്ചു. 20 രാജ്യങ്ങളും ചേർന്നാണ് മൂലധനം സ്വരൂപിച്ച് സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുക്കുക. മക്ക, മദീന, റിയാദ് നഗരങ്ങളിൽ 15 മണിക്കൂറായി ദീർഘിപ്പിച്ച കർഫ്യൂ രണ്ടാം ദിവസവും പൂർണം. ഉച്ചക്കുശേഷം മൂന്നു മുതൽ പുലർച്ച ആറുവരെ ഒരാളും ഒരു വാഹനവും നിരത്തിലിറങ്ങുന്നില്ല.
സമ്പൂർണ നിരോധനാജ്ഞയാണ്. ഭക്ഷ്യം, ആരോഗ്യം, ആശയവിനിമയം, ജലവിതരണം, അടിയന്തര പ്രാധാന്യമുള്ള ചരക്കുനീക്കം തുടങ്ങിയവ ഒഴികെ എല്ലാറ്റിനും കർഫ്യൂ ബാധകമാണ്. കര്‍ഫ്യൂ സമയത്ത് ആരോഗ്യപരിചരണം ആവശ്യമുള്ളവര്‍ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് പോകരുത്. പകരം സൗദി റെഡ് ക്രസൻറ് ആംബുലന്‍സ് സൗകര്യം തേടണം. 997 എന്ന നമ്പറില്‍ ബന്ധപ്പെട്ടാൽ മതി.
ഉടൻ ആംബുലന്‍സ് എത്തും. കര്‍ഫ്യൂ വേളയില്‍ ആശുപത്രിയിലെത്തുന്നതിന് അനുമതി നല്കുന്ന സന്ദേശം എസ്.എം.എസായി ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽഷെഹ്രിയും പെങ്കടുത്തിരുന്നു. അധ്യയനവും പരീക്ഷയും സംബന്ധിച്ച പുതിയ വിവരങ്ങൾ അറിയിക്കാനാണ് കോവിഡ് ഫോളോ അപ് കമ്മിറ്റി അംഗമെന്ന നിലയിൽ മന്ത്രാലയ വക്താവും വാർത്തസമ്മേളനത്തിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
