ഫേസ്ബുക്ക് പോസ്റ്റ് സഹായിച്ചു: കളഞ്ഞു കിട്ടിയ പണത്തിൻെറ ഉടമസ്ഥനെ കണ്ടെത്തി
text_fieldsഅൽഅഹ്സ: പ്രഭാതസവാരിക്കിടയിൽ നടപ്പാതയിൽനിന്ന് മലയാളിക്ക് കിട്ടിയ 19,000 റിയാല ിെൻറ ഉടമസ്ഥനെ കണ്ടെത്തി. നവയുഗം സാംസ്കാരികവേദി അൽഅഹ്സ മേഖലകമ്മിറ്റി അംഗവും മ സറോയിയ യൂനിറ്റ് ഭാരവാഹിയുമായ സുൾഫിക്കറിനാണ് പണം കിട്ടിയത്. ഇദ്ദേഹം അത് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് പണത്തിെൻറ യഥാർഥ ഉടമ അന്വേഷിച്ച് വന്നത്. അൽഅഹ്സയിെല സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായ സുഡാനി പൗരൻ ഉമർ ഹുസൈനാണ് ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ സഹിതം റുഖയ്ഖ പൊലീസ് സ്റ്റേഷനിൽ എത്തി പണം കൈപ്പറ്റിയത്. സുൽഫിയുടെ സത്യസന്ധതയെക്കുറിച്ച് സാമൂഹികപ്രവർത്തകനായ നാസർ മദനിയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കമ്പനി വക പണമായ 19,000 റിയാൽ അടങ്ങുന്ന നോട്ടുകെട്ട് ഒരാഴ്ച മുമ്പ് രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴി ഉമർ ഹുസൈെൻറ കൈയിൽ നിന്നും നഷ്ടമാകുകയായിരുന്നു. പ്രഭാത നടത്തത്തിന് ഇറങ്ങിയ സുൽഫിക്കർ ഈ പണം കാണുകയും അത് റുഖയ്ഖ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കൊടുക്കുകയുമാണുണ്ടായത്. പണം നഷ്ടപ്പെട്ട വിവരം ഉമർ ഹുസൈൻ ആ പ്രദേശത്തുള്ള കടകളിലെല്ലാം അറിയിച്ചിരുന്നു. നോട്ടുകെട്ട് വീണുകിട്ടി എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട മലയാളിയായ ഒരു കടക്കാരനാണ് ഉമർ ഹുസൈനോട് പണം പൊലീസ് സ് റ്റേഷനിലുണ്ട് എന്നറിയിച്ചത്. തുടർന്ന് ഉമർ ഹുസൈൻ റുഖയ്ഖ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. രേഖകൾ പരിശോധിച്ച് ഉമറിെൻറ പണമാണ് എന്ന് ഉറപ്പുവരുത്തി പൊലീസ് കൈമാറുകയായിരുന്നു. പൊലീസ് നൽകിയ നമ്പറിൽ ഉമർ ഹുസൈൻ സുൽഫിയെ വിളിച്ച് നന്ദി പറയുകയും തെൻറ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയും നിർബന്ധപൂർവം ഒരു പാരിതോഷികം സമ്മാനിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
