ആളൊഴിഞ്ഞ് ജുബൈൽ നഗരവും പ്രാന്തപ്രദേശങ്ങളും
text_fieldsജുബൈൽ: കോവിഡ് വ്യാപനം തടയാൻ നടപടികൾ ശക്തമാക്കിയതോടെ ജുബൈൽ നഗരത്തിലും പ്രാന്തപ ്രദേശങ്ങളിലും ആളൊഴിഞ്ഞു. ചെറുതും വലുതുമായ സൂപ്പർമാർക്കറ്റുകൾ ഒഴികെ ബാക്കി കടക ളൊക്കെ ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ഭക്ഷണശാലകളിൽ പാർസലുകൾ നൽകുന്നു. ചില ഹോട്ടലുകൾ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കിയിരിക്കുകയാണ്. ബാർബർ ഷോപ്പുകൾക്കും താഴുവീണു. സാബിക് ഉൾെപ്പടെയുള്ള വൻകിട പെട്രോ കെമിക്കൽ കമ്പനികളും ഫാക്ടറികളും ജീവനക്കാരെ പകുതിയാക്കുകയോ ഉൽപാദനം നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ഓഫിസിൽ വരാതെ തന്നെ ജീവനക്കാർ വീടുകളിലിരുന്നാണ് ജോലികൾ ചെയ്യുന്നത്. നാട്ടിൽനിന്ന് വന്നവരെ കർശനമായും 14 ദിവസം വീട്ടിൽ ഇരുത്തിയശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രികളിലും തിരക്കില്ല.
അമിത ശരീരോഷ്മാവ് ഉള്ളവരെ വലിയ ആശുപത്രികളിലേക്ക് വിടുന്നുണ്ട്. ജുബൈലിൽ കോവിഡ് ബാധ ഉള്ളതായി ഔദ്യോഗിക സ്ഥിരീകരണമില്ല. പച്ചക്കറി, പശു ഫാമുകളിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. പാർക്കുകളിൽ കുടുംബങ്ങൾ എത്തുന്നത് കുറഞ്ഞു. ഫാനാതീർ ഉൾെപ്പടെയുള്ള ബീച്ചുകളിൽ സന്ദർശകരില്ല. പതിവായി നടത്ത വ്യായാമത്തിനിറങ്ങുന്നവർ നാലിൽ ഒന്നായി ചുരുങ്ങി. പൊതു ഇടപെടലുകൾ പരമാവധി കുറക്കണമെന്ന അധികൃതരുടെ നിർദേശം തദ്ദേശീയരും വിദേശീയരും ഒരുപോലെ പാലിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.