മദീന ഹറമിൽ ജുമുഅക്ക് പ്രത്യേക ഒരുക്കങ്ങൾ
text_fieldsമദീന: മസ്ജിദുന്നബവിയിൽ ജുമുഅ നമസ്കാരത്തിന് കൂടുതലാളുകളെത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ഒരുക്കങ്ങളും കൂടുതൽ മുൻകരുതൽ നടപടികളും സ്വീകരിച്ചു. ഇ രുഹറമുകളിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തിയ പശ്ചാത്തലത്തിലാണിത്. മസ് ജിദുന്നബവിയിൽ ജുമുഅക്കെത്തുന്നവരെ സ്വീകരിക്കാൻ വേണ്ട നടപടികളും ശ്രമങ്ങളും മസ്ജിദുന്നബവി കാര്യാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ആരോഗ്യവകുപ്പിെൻറ നിർദേശങ്ങളുൾകൊണ്ടും പുതിയ സംഭവവികാസങ്ങൾക്കനുസരിച്ചും ജുമുഅക്കെത്തുന്നവരെ ബോധവത്കരിക്കുന്ന പരിപാടികൾ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നടപ്പാതകളിലും കവാടങ്ങൾക്ക് അടുത്തും തിരക്കേറിയ സ്ഥലത്തും വെച്ചുള്ള നമസ്കാരം തടയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേവിഡ് 19 രാജ്യത്ത് റിപ്പോർട്ട് ചെയ്തതുമുതൽ മസ്ജിദുന്നബവിയിലെ ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ പതിൻമടങ്ങ് വർധിപ്പിച്ചിരുന്നു. ദിവസവും 10 തവണയാണ് മസ്ജിദുന്നബവിക്കകത്തും മുറ്റങ്ങളിലും ശൗചാലയങ്ങളിലും ശുചീകരണ ജോലികൾ നടന്നുവരുന്നത്. ഖുബ്ബയുടെ മുകൾ ഭാഗം തുറന്നിടുക, മുറ്റങ്ങളിലെ കുടകൾ അടക്കുക, എയർകണ്ടീഷണറുകളുടെ ഫിൽറ്റർ മാറ്റുക തുടങ്ങിയ വിവിധ മുൻകരുതലുകൾ നേരത്തേ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
