Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ആ​രോ​ഗ്യ...

സൗദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിൻെറ ബോ​ധ​വ​ത്​​ക​ര​ണം മ​ല​യാ​ളത്തിലും

text_fields
bookmark_border
സൗദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിൻെറ  ബോ​ധ​വ​ത്​​ക​ര​ണം മ​ല​യാ​ളത്തിലും
cancel
camera_alt????????-19 ????????????????????????? ????? ???????? ????????????? ?????????????????? ?????????

ജി​ദ്ദ: സൗ​ദി​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ്​-19​നെ​ക്ക ു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ൻ മ​ല​യാ​ള​ത്തി​ൽ ല​ഘു​ലേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച്​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​നാ​യി ആ​രം​ഭി​ച്ച ‘സം​തൃ​പ്ത ജീ​വി​തം’ എ​ന്ന കാ​മ്പ​യി​​നി​െൻറ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കൂ​ട്ട​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ലും അ​വ ഇ​റ​ക്കി​യ​ത്.

കൊ​റോ​ണ പ​ക​രു​ന്ന മാ​ർ​ഗ​ങ്ങ​ൾ, കൊ​റോ​ണ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ, മു​ൻ​ക​രു​ത​ലു​ക​ൾ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ത​ല​ക്കെ​ട്ടു​ക​ളി​ൽ നാ​ലു പേ​ജു​ക​ളി​ലാ​യാ​ണ് ല​ഘു​ലേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യോ കൊ​റോ​ണ പ​ട​ർ​ന്നു​പി​ടി​ച്ച ഏ​തെ​ങ്കി​ലും രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ട​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ 937 എ​ന്ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് ല​ഘു​ലേ​ഖ​യി​ൽ പ​റ​യു​ന്നു. മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലും മ​റ്റും ല​ഘു​ലേ​ഖ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story