Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​​പോ​ൺ​സ​ർ...

സ്​​പോ​ൺ​സ​ർ കൈ​യൊ​ഴി​ഞ്ഞ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത്​ നാ​ട്ടു​കാ​ര​നാ​യ യു​വാ​വ്​

text_fields
bookmark_border
സ്​​പോ​ൺ​സ​ർ കൈ​യൊ​ഴി​ഞ്ഞ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത്​ നാ​ട്ടു​കാ​ര​നാ​യ യു​വാ​വ്​
cancel
camera_alt?????????? ???????????? ?????????

ദ​മ്മാം: വാ​ഹ​നം ഒാ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച ഇ​ന്ത്യ​ക്കാ​ര​​െൻറ മൃ​ത​ദേ​ഹം​ നാ ​ട്ടി​ലെ​ത്തി​ക്കാ​ൻ സ്​​പോ​ൺ​സ​റു​ടെ നി​സ്സ​ഹ​ക​ര​ണം ത​ട​സ്സ​മാ​യ​പ്പോ​ൾ ചു​മ​ത​ല സ്വ​യം ഏ​റ്റെ​ടു​ത് ത്​ നാ​ട്ടു​കാ​ര​നാ​യ യു​വാ​വ്. തൊ​ഴി​ലു​ട​മ ഒ​ഴി​ഞ്ഞു​മാ​റി​യ​പ്പോ​ൾ സ്വ​ന്തം കീ​ശ​യി​ൽ​നി​ന്ന്​ പ​ണ​മ െ​ടു​ത്തും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടി​യും മൃ​ത​ദേ​ഹം​ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഇൗ ​മ​നു​ഷ്യ​സ്​​നേ​ഹി​യു​ടെ ശ്ര​മ​ത്തെ കു​റി​ച്ച​റി​ഞ്ഞ ഇ​ന്ത്യ​ൻ എം​ബ​സി​യും സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു. അ​ൽ​അ​ഹ്​​സ​യി​ൽ ഒ​മ്പ​തു​ വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി​രു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി അ​ബ്ബാ​സ്​ മു​ഹ​മ്മ​ദ്​ അ​ലി​ഖാ​നാ​ണ്​ ര​ണ്ടാ​ഴ്​​ച മു​മ്പ് മ​രി​ച്ച​ത്.​

200 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹ​ർ​ദ്​ എ​ന്ന സ്​​ഥ​ല​ത്ത്​​ ഡ്രൈ​വി​ങ്ങി​നി​ട​യി​ലാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. വാ​ഹ​നം​ ​ഒാ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഹൃ​േ​​ദ്രാ​ഗി​യാ​യ ഇ​യാ​ളോ​ട്​ ദൂ​ര​സ്​​ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടം പോ​ക​രു​തെ​ന്ന്​ സ്​​പോ​ൺ​സ​ർ വി​ല​ക്കി​യി​രു​ന്ന​താ​ണ​ത്രെ. ത​​െൻറ വാ​ക്ക്​ കേ​ൾ​ക്കാ​തെ ഇ​ത്ര​യും ദൂ​രം ഒാ​ട്ടം പോ​യി മ​റ്റാ​രു​ടെ​യും സ​ഹാ​യം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യെ​ന്ന ദേ​ഷ്യ​ത്തി​ന്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ അ​യ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ്​​പോ​ൺ​സ​ർ സ​ഹ​ക​രി​ച്ചി​ല്ല. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. ഇ​ത​റി​ഞ്ഞ നാ​ട്ടു​കാ​ര​നാ​യ ന​ട​പ്പാ ച​ന്ദ്ര എ​ന്ന യു​വാ​വ്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചു​മ​ത​ല സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ഹാ​യം തേ​ടി​ നാ​ട്ടു​കാ​രാ​യ പ​ല​രെ​യും യു​വാ​വ്​ സ​മീ​പി​ച്ചു. ഇ​ത​റി​ഞ്ഞ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ എ​​ബ്ര​ഹാം മാ​ത്യു ത​​െൻറ സ​ഹ​ക​ര​ണം ഉ​റ​പ്പു​ന​ൽ​കി. ഒ​പ്പം ഇ​ന്ത്യ​ൻ എം​ബ​സി​യെ​യും അ​റി​യി​ച്ചു. വി​ശ​ദ​മാ​യി വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ​പ്പോ​ൾ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള മു​ഴു​വ​ൻ ചെ​ല​വും വ​ഹി​ക്കാ​ൻ എം​ബ​സി സാ​മൂ​ഹി​ക ക്ഷേ​മ​വ​കു​പ്പ്​ ത​യാ​റാ​യി. മ​ത​ത്തി​​െൻറ വേ​ലി​ക്കെ​ട്ടു​ക​ൾ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ പാ​ടി​ല്ലെ​ന്നും മ​തി​ലു​യ​ർ​ത്തു​ന്ന​വ​ർ ഹൃ​ദ​യ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നും​ ച​ന്ദ്ര പ​റ​യു​ന്നു. സൗ​ദി​യി​ൽ​വെ​ച്ച്​ ഒ​ന്നു​ര​ണ്ട്​ ത​വ​ണ ക​ണ്ട പ​രി​ച​യം മാ​ത്ര​മാ​ണ്​ മ​രി​ച്ച അ​ബ്ബാ​സു​മാ​യു​ള്ള​തെ​ന്നും യു​വാ​വ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story