സ്കൂളുകൾ അടച്ചതോടെ ഇ–ലേണിങ് ഊർജിതം
text_fieldsജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അട ച്ചതോടെ പഠനം തുടരാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഇ-ലേണിങ് സംവിധാനമൊരുക്കി. സ്ക ൂളുകൾക്ക് അവധിയാണെങ്കിലും വിദ്യാർഥികൾക്ക് പഠനം തുടരാൻ സൗകര്യമൊരുക്കുകയാണ് മന്ത്രാലയം. വിദൂര വിദ്യാഭ്യാസ മാർഗങ്ങളായ ‘വിർച്വൽ സ്കൂൾ’ പദ്ധതിയാണ് പകരം ആരംഭിച്ചിരിക്കുന്നത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെ ചാനലുകളിലൂടെ പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യും. രാജ്യത്തെ എല്ലാ മേഖലകളിലും വിർച്വൽ സ്കൂൾ സംവിധാനം എത്തും.
യൂട്യൂബ് വഴിയും പഠനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി റിയാദിലുള്ള അമീർ സുൽത്താൻ കോംപ്ലക്സ് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് സന്ദർശിച്ചു. അധ്യാപകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിന് ഇ- ലേണിങ് സംവിധാനങ്ങളിലൂടെ കഴിയുന്നത്ര ശ്രമങ്ങൾ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. . ഇ-ലേണിങ് സംവിധാനം ആദ്യ ദിവസംതന്നെ വിജയകരമായിരുന്നുവെന്ന് നാഷനൽ സെൻറർ ഫോർ ഇ-ലേണിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽവലീദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
