Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 468 പേ​ർ...

സൗദിയിൽ 468 പേ​ർ െഎ​​സൊ​ലേ​ഷ​നി​ൽ; 2032 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

text_fields
bookmark_border
സൗദിയിൽ 468 പേ​ർ െഎ​​സൊ​ലേ​ഷ​നി​ൽ; 2032 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ചൊ​വ്വാ​ഴ്​​ച പു​തി​യ കോ​വി​ഡ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല െ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി വ​രെ രോ​ഗം സ്ഥി​രീ​ക​രി ​ച്ച​ത്​ 20 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 19 പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന് ത്രാ​ല​യ വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ല്‍ അ​ബ്​​ദു​ല്ലൈ​ലി​ റി​യാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ ആ​കെ 468 പേ​രാ​ണ്​ ​െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​ത്. 2032 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. റി​യാ​ദി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​ൻ പൗ​ര​​െൻറ നി​ല​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല.

ഇ​തി​ൽ 18 കേ​സു​ക​ളും റി​പ്പോ​ര്‍ട്ട് ചെ​യ്ത സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ മ​ക്ക​യി​ലാ​ണ്. ഇൗ​ജി​പ്​​ഷ്യ​ൻ പൗ​ര​നാ​ണ്​ രോ​ഗം. ഇ​യാ​ളു​ടെ സ്ഥി​തി​യും ഭേ​ദ​മാ​ണ്. മ​ക്ക​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യ വ​ക്താ​വ് പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രി​ൽ 10 പേ​ര്‍ പു​റ​ത്തു​നി​ന്നെ​ത്തി​യ​താ​ണ്. എ​ല്ലാ​വ​രും 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. ​െഎ​സൊ​ലേ​ഷ​നി​ൽ ഉ​ള്ള​വ​രി​ൽ പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന​വ​രു​ടെ എ​ല്ലാം നെ​ഗ​റ്റി​വാ​ണെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​രു​ടെ നി​രീ​ക്ഷ​ണം തു​ട​രും.

മ​ക്ക​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നു​മാ​യി സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തി​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ക്ക​യി​ലും റി​യാ​ദി​ലു​മാ​യി 800 പേ​രു​ടെ സാ​മ്പ്​​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്. രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തി​യ​വ​രാ​ണ്​ ഇ​വ​രെ​ല്ലാം. ലോ​ക​ത്തെ ക​ണ​ക്കു​മാ​യി നോ​ക്കു​മ്പോ​ള്‍ താ​ര​ത​മ്യേ​ന സൗ​ദി​യി​ല്‍ കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും ജാ​ഗ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.

Show Full Article
TAGS:saudi saudi news gulf news 
Next Story