പഴമയുടെ പ്രൗഢി വിളിച്ചോതി യാംബുവിൽ പൈതൃകോത്സവം
text_fieldsയാംബു: നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള യാംബു ടൗണിലെ ഹെറിറ്റേജ് നഗരിയി ൽ പഴമയുടെ പ്രൗഢി വിളിച്ചോതി പൈതൃകോത്സവം. പ്രതാപം ഒളിമങ്ങാത്ത പൈതൃക നഗരിയിൽ പുനര ുദ്ധരിച്ച സനൂസി മസ്ജിദിെൻറ മുന്നിലുള്ള വിശാലമായ ഹെറിറ്റേജ് പാർക്കിലെ ആദ്യ പരിപാ ടിയായാണ് മേള അരങ്ങേറിയത്. രാജ്യത്ത് പൈതൃക സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിെൻറ ഭാഗമായി യാംബു ടൂറിസം ആൻഡ് ഹെറിറ്റേജ് കമീഷൻ ആണ് മേളക്ക് മേൽനോട്ടം വഹിച്ചത്.
ചരിത്രവും പൈതൃകവും ഇഴചേരുന്ന വൈവിധ്യമാർന്ന പരിപാടികളും പ്രദർശനങ്ങളും കാണികളെ ഏറെ ആകർഷിച്ചു. പൈതൃക കലകളുടെ പ്രകടനം, സാംസ്കാരിക പ്രദർശനങ്ങൾ, വിവിധ പവിലിയനുകൾ എന്നിവ നഗരിയിൽ ഒരുക്കിയിരുന്നു. ചടങ്ങിന് മുന്നോടിയായി യാംബു അൽനഖ്ലിൽനിന്ന് ഹെറിറ്റേജ് നഗരിയിലെത്തിയ ഘോഷയാത്രയായ ‘ഒട്ടക കാഫിലയുടെ കാരവൻ’ റോഡ്ഷോ മേളയിലെ മുഖ്യ ആകർഷകമായി. തനതുവേഷം ധരിച്ച പഴയ അറബികളുടെ പാരമ്പര്യത്തനിമയുള്ള നാടോടി പരിപാടികളും കുട്ടികളുടെ വേറിട്ട കലാപ്രകടനങ്ങളും അരങ്ങേറി. ഒരുകാലത്ത് പൂർവികർ ഉപയോഗിച്ചിരുന്ന കുട്ടയും ചട്ടിയും വട്ടയും വലയും മാലയും ആയുധങ്ങളും പാത്രങ്ങളുമെല്ലാം പ്രദർശിപ്പിച്ച സ്റ്റാളുകളും സന്ദർശകരെ ആകർഷിച്ചു.
ഉത്സവ നഗരിയിൽ പഴയകാലത്തെ ഗ്രാമീണവും നാഗരികവുമായ ഉൽപന്നങ്ങളും സ്റ്റഫ് ചെയ്ത ജീവികളുടെ മോഡലുകളും കൗതുകമായി. സാംസ്കാരികാഘോഷ പരിപാടികളും സൗദി യുവതികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും മേളക്ക് മിഴിവേകി. കടലിനെ ആശ്രയിച്ചും ആഴങ്ങളിൽനിന്ന് മുത്തുവാരിയും കഴിഞ്ഞിരുന്ന ഒരു തലമുറയുടെ നാൾവഴികൾ പുതുതലമുറക്ക് മേള പകർന്നുനൽകി. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ പ്രതികൂല കാലാവസ്ഥയെ പോലും അതിജീവിച്ച് നാഗരികമായി ഉയർന്ന തലത്തിലെത്തിയ അറേബ്യൻ ജനതയുടെ പിന്നിട്ട വഴികൾ പകർത്താൻ അവസരം ലഭിച്ച പരിപാടി ആസ്വദിക്കാൻ ധാരാളം സ്വദേശികളും മലയാളികളടക്കമുള്ള വിദേശികളും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
