മക്ക പ്രവേശന കവാടങ്ങളിൽ ആരോഗ്യപരിശോധന
text_fieldsജിദ്ദ: കോവിഡ് 19 പ്രതിരോധത്തിനായി മക്കയുടെ പ്രവേശന കവാടങ്ങളിലെ ആറു സ്ഥലങ്ങള ിൽ ആരോഗ്യ പരിശോധന ഏർപ്പെടുത്തി. ഇതിനാവശ്യമായ സംവിധാനങ്ങൾ ഇൗ ഭാഗങ്ങളിൽ ഒരുക ്കി. ശുമൈസി ചെക്ക്പോസ്റ്റ്, ശുമൈസി ഖദീം, നവാരിയ, കഅ്കിയ, അൽകറ, സബൂഹ ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലാണ് മക്ക ആരോഗ്യ കാര്യാലയം താൽക്കാലിക പരിശോധന മുറികൾ ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യമായത്ര ആരോഗ്യ, മെഡിക്കൽ, പ്രതിരോധ ഉപകരണങ്ങൾ ഒരുക്കുകയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻസമയ ജോലിക്കായി ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ജോലിക്കാർക്ക് വയർെലസ് ഉപകരണങ്ങളും നൽകിയിട്ടുണ്ട്. പ്രവേശന കവാടങ്ങളിൽ പകർച്ചവ്യാധികളും അടിയന്തര കേസുകളും കൈകാര്യം ചെയ്യാൻ നൂറിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മക്കയിലേക്ക് വരുന്നവരിൽ സംശയം തോന്നുന്നവരെ കൂടുതൽ പരിശോധനക്ക് വിധേമാക്കും. പകർച്ച വ്യാധി കൺട്രോൾ റൂമുമായി സഹകരിച്ചാണ് ചെക്ക് പോസ്റ്റുകളിലെ ആരോഗ്യ പരിശോധന സംഘം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
