നേരിടാൻ കർശന നടപടികളുമായി സൗദി സിവിൽ ഏവിയേഷൻ
text_fieldsറിയാദ്: ലോകത്തിന് ഭീഷണിസൃഷ്ടിച്ച് അതിവേഗം വ്യാപിക്കുന്ന കോവിഡ് 19 ബാധയെ നേരി ടാൻ കർശനമായ നടപടികളുമായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ജി.എ.സി.എ). സൗദി അ റേബ്യയിൽകൂടി സ്ഥിരീകരിച്ചതോടെ കൊറോണബാധിത മേഖലയായി ഗൾഫ് രാജ്യങ്ങൾ മാറിയ പശ്ചാത്തലത്തിലാണ് ജി.എ.സി.എ ഉപദേശക സമിതിയുടെ രണ്ടാമത് യോഗം കഴിഞ്ഞദിവസം റിയാദിൽ ചേർന്നത്. കൂടുതൽ കണിശമായ നടപടികളുമായി യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടു പോകാനാണ് തീരുമാനമെടുത്തത്. ഗതാഗത മന്ത്രിയും അതോറിറ്റി ചെയർമാനുമായ സാലിഹ് അൽജാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ ഹാദി അൽമൻസൂരി, പൊതുഗതാഗത അതോറിറ്റി ചെയർമാൻ ഡോ. റാമിഹ് അൽറുമൈഹ്, തുറമുഖ ജനറൽ അതോറിറ്റി ചെയർമാൻ സാദ് അൽഖലബ്, ഗതാഗത വകുപ്പ് റോഡ് വിഭാഗം ഉപമന്ത്രി ബദർ അൽദിലമി എന്നിവരും ഗതാഗത രംഗത്തെ വിവിധ ദേശീയ കമ്പനികളുടെ എക്സിക്യൂട്ടിവ് മേധാവികളും പെങ്കടുത്തു.
കോവിഡ്-19 വൈറസ് പരക്കുന്നത് തടയാൻ ഗതാഗത മന്ത്രാലയം സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗം സൂക്ഷ്മ പരിശോധന നടത്തി. ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഏത് മാർഗത്തിലൂടെയും രാജ്യത്തേക്ക് വൈറസ് ബാധയുമായി ആരും വരുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും സംശയമുള്ളവരെ ആരോഗ്യ വകുപ്പിെൻറ പരിശോധനക്ക് വിധേയമാക്കാൻ അത്യാവശ്യംവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. വ്യോമഗതാഗതത്തിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം സിവിൽ ഏവിയേഷൻ രംഗത്തെ പുതിയ പദ്ധതികളും പുരോഗതികളും യോഗം വിശദമായി അവലോകനം ചെയ്തു. വ്യോമ ഗതാഗതത്തിെൻറ പരമ്പരാഗത ശൈലിയിൽ നിന്നുള്ള രൂപമാറ്റത്തിന് സഹായിക്കുന്ന തന്ത്രപ്രധാന പദ്ധതികളെയും നിർദേശങ്ങളെയും കുറിച്ചും യോഗം ചർച്ച നടത്തി. ടൂറിസ്റ്റ് വിസയും മറ്റു പ്രധാന പദ്ധതികളും ചർച്ചക്ക് വിധേയമായി. സ്വകാര്യ മേഖലയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള താൽപര്യവും പുതിയ ആശയവും അതോറിറ്റി യോഗത്തിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
