മുൻകരുതലും നിരീക്ഷണവും ശക്തമാക്കി: ഇരുഹറമുകളിൽ നടപടി ഊർജിതം
text_fieldsജിദ്ദ: സൗദിയിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്തതോടെ കോവിഡ് വൈറസിനെതിരെ നിരീക്ഷണ വും ബോധവത്കരണവും ശക്തമാക്കി. രോഗപ്പകർച്ച തടയുന്നതിനായി കൂടുതൽ മുൻകരുതൽ ന ടപടികൾ വിവിധ വകുപ്പുകൾക്കു കീഴിൽ സ്വീകരിച്ചുവരുകയാണ്. പകർച്ചവ്യാധി നിർമാർജന സമിതി സ്ഥിതിഗതികൾ അപ്പപ്പോൾ വിലയിരുത്തുന്നു. രോഗബാധിത പ്രദേശങ്ങളിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ആഭ്യന്തര വകുപ്പ് പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പ്രവേശനകവാടങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കി. രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നെത്തുന്നവരെ പ്രത്യേക പരിശോധനക്കാണ് വിധേയമാക്കുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലമായ മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് ടെർമിനൽ, സൗത്ത്, നോർത്ത് ടെർമിനലുകൾ, പുതിയ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ എന്നിവിടങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കാൻ നൂതന സാേങ്കതിക സംവിധാനങ്ങളും കാമറകളും സജ്ജമാക്കി.
പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നെത്തുന്നവരെ പരിശോധിക്കാൻ 524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ െഎസൊലേഷൻ റൂമിലേക്ക് മാറ്റാനും അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം പ്രത്യേക ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റാനും വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മക്ക, മദീന ഹറമുകളിലും കോവിഡ് വൈറസിനെതിരെ മുൻകരുതൽ നടപടികൾ ഉൗർജിതമാക്കി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിെൻറ നിർദേശത്തെ തുടർന്നാണ് ഹറമിനകത്തും പുറത്തും ആവശ്യമായ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിനായി ഒരുക്കിയ പുതിയ ഉപകരണങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മക്ക ഹറമിൽ ഇരുഹറം കാര്യാലയ മേധാവി നിർവഹിച്ചു. ഉപരിതലവും നമസ്കാരവിരിപ്പുകളും നിലങ്ങളും സ്പ്രേ ചെയ്ത് അണുമുക്തമാക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങൾ ഏർപ്പെടുത്തിയതായി സാേങ്കതിക വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുസ്ലിഹ് അൽജാബിരി പറഞ്ഞു.
കവാടങ്ങൾ, നമസ്കാര സ്ഥലങ്ങൾ എന്നിവിടങ്ങളിൽ രോഗപ്രതിരോധത്തിനാവശ്യമായ മാസ്കുകൾ പോലുള്ളവ വിതരണം ചെയ്യുക, നമസ്കാര വിരിപ്പുകൾ അണുമുക്തമാക്കുന്നതിെൻറ എണ്ണം വർധിപ്പിക്കുക, വിരിപ്പുകൾ വേഗത്തിൽ മാറ്റുക, പ്രധാന ശുചീകരണ ജോലികളുടെ എണ്ണം ആറായി വർധിപ്പിക്കുക തുടങ്ങിയവ മുൻകരുതൽ നടപടികളിലുൾപ്പെടും. ശൗചാലയങ്ങളിലെ ശുചീകരണം ആറു തവണയായി വർധിപ്പിച്ചിട്ടുണ്ട്. സംസം കുടിക്കുന്ന സ്ഥലങ്ങൾ അണുമുക്തമാക്കാനും ഉപയോഗിച്ച സംസം ഗ്ലാസുകൾ വേഗത്തിൽ എടുത്തുമാറ്റാനും തീരുമാനിച്ചതായും അണ്ടർ സെക്രട്ടറി പറഞ്ഞു. ആരോഗ്യ വകുപ്പിെൻറ വിവിധ പോർട്ടലുകൾ വഴി കോവിഡ് വൈറസിനെതിരെയുള്ള ഉപദേശങ്ങളും നിർദേശങ്ങളും നൽകിവരുന്നുണ്ട്. കൈകൾ വൃത്തിയായി സൂക്ഷിക്കുക, തുമ്മുേമ്പാഴും ചുമയ്ക്കുേമ്പാഴും ടിഷ്യൂ ഉപയോഗിക്കുക, രോഗമുള്ള ആളുകളിൽനിന്ന് അകന്നു കഴിയുക തുടങ്ങിയവ പ്രധാന നിർദേശങ്ങളിലുൾപ്പെടും. കോവിഡ് സംബന്ധിച്ച് അന്വേഷണങ്ങൾക്ക് 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ വാർത്തകൾ പിന്തുടരാവൂ എന്നും കിംവദന്തികൾ തള്ളിക്കളയണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടു
ണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
