Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദു​രി​ത​ത്തി​ൽ...

ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തോ​ളം  ഇ​ന്ത്യ​ക്കാ​ർ നാ​ട​ണ​ഞ്ഞു
cancel
camera_alt???????????????? ???????????? ??.???, ???????, ??????????????? ????????????????? ????? ??.???.???.??? ?????????????? ??????????????? ?????? ??????????

ബു​റൈ​ദ: വി​വി​ധ നി​യ​മ​പ്ര​ശ്​​ന​ങ്ങ​ളി​ലും മ​റ്റും പെ​ട്ട്​ ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി ഉ​ൾ​പ്പെ​ ടെ​യു​ള്ള പ​ത്തോ​ളം ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ ഇ​വ​രെ സ​ഹാ​യി​ച്ച​ത്. നാ​ലു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​നാ​വാ​തെ വി​ഷ​മ​ത്തി​ലാ​യി​രു​ന്ന ബു​റൈ​ദ ഖു​ദ്​​റ​യി​ലെ പെ​ട്രോ​ൾ പ​മ്പ്​ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി താ​ജു​ദ്ദീ​നാ​ണ്​ നാ​ട​ണ​ഞ്ഞ​വ​രി​ൽ ഒ​രാ​ൾ. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നാ​ലു മാ​സ​ത്തോ​ള​മാ​യി ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ഫെ​ബ്രു​വ​രി ആ​റി​ന്​ ബു​റൈ​ദ മു​ന്ത​സ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ കൂ​ടു​ത​ൽ പ്ര​യാ​സ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്​​തു. ബു​റൈ​ദ കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ആ​ല​ത്തൂ​രി​​െൻറ ഇ​ട​പെ​ട​ലാ​ണ് താ​ജു​ദ്ദീ​ന്​​ തു​ണ​യാ​യ​ത്.

ദു​രി​ത​മാ​യ അ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഐ.​സി.​എ​ഫ്, ഖ​സീം പ്ര​വാ​സി സം​ഘം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. യാ​ത്ര​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് മു​ബാ​റ​ക്ക് പ​ട്ടാ​മ്പി ന​ൽ​കി. ബു​റൈ​ദ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ​രീ​ഫ് ത​ല​യാ​ട്, ഫൈ​സ​ൽ മ​ല്ലാ​ട്ടി, ജ​അ​ഫ​ർ വാ​ഴ​ക്കാ​ട്, സ​ബീ​ൽ ഫാ​റൂ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യാ​തെ ബു​റൈ​ദ​യി​ലെ പ്ര​മു​ഖ മാ​ൻ​പ​വ​ർ സ​പ്ലൈ ക​മ്പ​നി​യി​ൽ ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് ഇ​ന്ത്യ​ക്കാ​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ക​ഴി​ഞ്ഞു. ഫൈ​സ​ൽ ആ​ല​ത്തൂ​രി​​െൻറ ശ്ര​മ​ഫ​ല​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഉ​ൾ​പ്പെ​ടെ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി രേ​ഖ​യി​ല്ലാ​തെ, നാ​ട്ടി​ൽ​പോ​കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു യു.​പി, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇൗ ​ഒ​മ്പ​തു​പേ​രും. മാ​സ​ങ്ങ​ളാ​യി ലേ​ബ​ർ കോ​ട​തി​യി​ൽ കേ​സു​മാ​യി ന​ട​ന്ന ശേ​ഷ​മാ​ണ്​ ഇ​വ​ർ സ്വ​ദേ​ശ​ത്തേ​ക്കു​ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story