ശാഹീൻബാഗ് സമരത്തിന് കെ.എം.സി.സി ഐക്യദാർഢ്യം
text_fieldsജിദ്ദ: മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക് കുന്ന ശാഹീൻബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഉപവാസസമരം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഡൽഹി നരഹത്യക്കെതിരെ കൃത്യമായ ഇടപെടലുകൾ നടത്താത്ത കെജ്രിവാൾ സർക്കാറിെൻറ മൗനം സംശയമുളവാക്കുന്നതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള പൊലീസ് പൗരന്മാരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നത് ഇന്ത്യയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പി.എം.എ. ഗഫൂർ സമരത്തിന് നേതൃത്വം നൽകി. നാസർ വെളിയംകോട്, നാസർ എടവനക്കാട്, ഇസ്ഹാഖ് പൂണ്ടോളി, പി.സി.എ. റഹ്മാൻ, ഹബീബ് കല്ലൻ എന്നിവർ സംസാരിച്ചു. മുദ്രാവാക്യംവിളികളും പ്രതിഷേധ ഗാനങ്ങളും മറ്റും സമരത്തിന് ആവേശം നൽകി. റസാക്ക് മാസ്റ്റർ, വി.പി. മുസ്തഫ, ഇസ്മാഇൗൽ മുണ്ടക്കുളം, സി.സി. കരീം, ഷൗക്കത്ത് ഒഴുകൂർ, നാസർ മച്ചിങ്ങൽ, എ.കെ. ബാവ എന്നിവരും വിവിധ മണ്ഡലം ഭാരവാഹികളും ഉപവാസത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
