മരുഭൂഗ്രാമങ്ങളിൽ പൂചൂടി വീട്ടകങ്ങൾ
text_fieldsജീസാൻ: വീടിെൻറ സ്വീകരണ മുറികളിലും കിടപ്പുമുറികളിലും പൂമാലകളും ബൊക്കെകളുംകൊ ണ്ട് അലങ്കരിക്കുന്നത് സൗദി ഗ്രാമങ്ങളിൽ പതിവാണ്. മുല്ല, മല്ലിക (ഹസാന്), പൂക്കൈത (കാദി), ഖതൂര ്, ശിതാബ്, മുഖ്ദാറ തുടങ്ങിയ ഇനം വാസന ഇലകളും പൂക്കളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇൗ ആവശ്യത്തിന് കേരളത്തിൽ നിന്നടക്കം മുല്ലപ്പൂക്കളും മറ്റും സൗദിയിലെത്തുന്നുണ്ട്. ദക്ഷിണ സൗദിയിലെ ചെങ്കടൽതീര പട്ടണമായ ജീസാനോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളില്‍ മുല്ലപ്പൂകൃഷി വ്യാപകമായും നടക്കുന്നുമുണ്ട്. ഇതൊരു പ്രധാന വരുമാനമാര്‍ഗമായി സ്വീകരിച്ച നിരവധി സൗദി പൗരന്മാരെയും വിദേശികളെയും കാണാം. ജീസാനില്‍ വിളയുന്ന മുല്ലപ്പൂക്കള്‍ക്ക് ഗുണത്തിലും മണത്തിലും ലോകോത്തര നിലവാരമുള്ളതായി പറയപ്പെടുന്നു.
പൂക്കള്‍ പെട്ടെന്ന് കേടുവരാതിരിക്കാന്‍ ശീതികരിച്ച പെട്ടിയിലും അലൂമിനിയം ഫോയിലുകളിലുമാണ് സൂക്ഷിക്കുന്നത്. ചൂടുകാലമാണ് മുല്ലപ്പൂ കൃഷിയുടെ സീസണ്. തണുപ്പുകാലത്ത് വളരെ കുറച്ചു മാത്രമേ പൂക്കള്‍ ഉണ്ടാകൂ. അതുകൊണ്ടുതന്നെ സീസണ് കാലത്ത് ഒരു കിലോ പൂവിന് 100 റിയാല്‍ വിലയാണെങ്കില്‍ തണുപ്പുകാലത്ത് 500 റിയാല്‍ വരെ കര്‍ഷകര്‍ക്ക് വില കിട്ടും. പൂക്കള്‍ സുലഭമായി ഉണ്ടാകാൻ സ്ഥിരമായ ജലസേചനത്തോടൊപ്പം രാസപ്രയോഗവും തളിരുകള്‍ നുള്ളിക്കളയുന്ന ജോലികളും മുറക്ക് നടക്കണം. ജീസാൻ മേഖലയിലെ പ്രധാന അങ്ങാടികളില്‍ പൂക്കച്ചവടത്തിനായി പ്രത്യേകം സ്ഥലങ്ങള്‍ തന്നെയുണ്ട്. വൈകുന്നേരമാകുന്നതോടെ സജീവമാകുന്ന ചന്തകളില്‍ വാരാന്ത്യദിനങ്ങളില്‍ പൂക്കളുടെ നല്ല കച്ചവടം നടക്കുന്നു. വിവിധതരം മാലകളും ബൊക്കെകളും തലയില്‍വെക്കാനുള്ള വളയങ്ങളും മറ്റുമൊക്കെ ഉണ്ടാക്കുന്നതും വിൽപന നടക്കുന്നതും ഇൗ കേമ്പാളങ്ങളിലും വഴിയോരങ്ങളിലുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ള കാലങ്ങളിലാണ് ഗള്‍ഫ് മേഖലകളില്‍ കല്യാണങ്ങളും മറ്റു ആഘോഷങ്ങളും കൂടുതലായി നടക്കുന്നത്. ഈ ദിവസങ്ങളില്‍ സ്ത്രീകളുടെ തലയില്‍ ചൂടാനുള്ള മുല്ലപ്പൂവിെൻറ വിവിധ തരം മാലകള്‍ക്കും വാസന ഇലകള്‍ കൊണ്ടുള്ള മറ്റു അലങ്കാര വസ്തുക്കള്‍ക്കും നല്ല ഡിമാൻഡാണ്.
തയാറാക്കിയത്: അൻവർ വടക്കാങ്ങര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
