കാലാവസ്ഥ മാറ്റത്തിെൻറ സൂചന; സൗദിയിൽ വ്യാപകമായി പൊടിക്കാറ്റും മഴയും
text_fieldsജിദ്ദ: ചെങ്കടലിലുണ്ടായ അസാധാരണമായ കടൽക്ഷോഭത്തിൽ കോർണീഷ് റോഡിൽ വെള്ളം കയറി. റോ ഡിലേക്ക് ശക്തമായി കടൽ തിരമാലകൾ ഇരച്ചുകയറി വെള്ളം നിറഞ്ഞതിനാൽ മണിക്കൂറൂകളോള ം ഗതാഗതം തടസ്സപ്പെട്ടു. സൗദി സുരക്ഷസേനയും ഗതാഗത ഉദ്യോഗസ്ഥരും രംഗത്തിറങ്ങി വാഹനങ്ങളെ തിരിച്ചുവിട്ടും മറ്റും മേഖല സുരക്ഷിതമാക്കി. അതിനിടെ, സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റും മഴയുമുണ്ടായി. പടിഞ്ഞാറൻ മേഖലകളിൽ ചൊവ്വാഴ്ച പകൽ മഴയുണ്ടായി. മക്ക, ത്വാഇഫ്, തബൂക്ക് തുടങ്ങിയ മേഖലകളിലാണ് മഴ. പുലർച്ചയാണ് മക്കയുടെ വിവിധ ഭാഗങ്ങളിലും ഹറം പരിസരങ്ങളിലും മഴ പെയ്തത്. ചിലയിടങ്ങളിൽ മഴ അൽപം ശക്തമായിരുന്നു. ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. ആകാശം രാവിലെ മുതൽ മേഘാവൃതമായിരുന്നു. മഴ പെയ്തതോടെ തണുപ്പും കൂടിയിട്ടുണ്ട്.
തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്ത് കാലാവസ്ഥ മാറ്റമുണ്ടാകുമെന്ന് ബന്ധപ്പെട്ട വകുപ്പ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അതത് മേഖല സിവിൽ ഡിഫൻസ് ആവശ്യമായ മുൻകരുതലെടുത്തിരുന്നു. അതേസമയം, പടിഞ്ഞാറൻ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്. തബൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. ഹഖ്ൽ, ബിദ്അ്, വജ്ഹ്, ളുബാഅ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. ലോസ് മലകൾക്ക് മുകളിലും മർക്കസ് അൽഖാൻ പോലുള്ള മേഖലയിലെ ഉയർന്ന സ്ഥലങ്ങളിലുമാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഇതേതുടർന്ന് മുൻകരുതലെന്നോണം മലമ്പ്രദേശത്തേക്കുള്ള പല റോഡുകളും താൽക്കാലികമായി അടച്ചു. മേഖലയിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വേണ്ട മുൻകരുതലെടുക്കാൻ റെഡ്ക്രസൻറ് അതോറിറ്റിയും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റും പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച കാണാൻ ആളുകൾ മലമുകളിലെത്തുമെന്നതിനാൽ പ്രദേശത്തെ റോഡുകളിൽ ട്രാഫിക്, പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചി
രുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.