ജിദ്ദ–കോഴിക്കോട് സെക്ടർ പ്രതാപം വീണ്ടെടുക്കുന്നു
text_fieldsജിദ്ദ: കോഴിക്കോട്-ജിദ്ദ സെക്ടറിൽ വിമാനങ്ങൾ അധിക സർവിസ് നടത്തുകവഴി പ്രതാപം വീണ്ടെടുക്കുന്നു. യാത്രക്കാരെ കൂടുതൽ ആകർഷിക്കാനാണ് കൂടുതൽ സർവിസുകളുമായി കമ്പ നികൾ രംഗത്തെത്തിയത്. മാർച്ച് മുതല്‍ വിവിധ കമ്പനികളുടേതായി ദിവസവും നാല് സർവിസുകള്‍ വരെ ഉണ്ടാകും. നിലവിലെ സർവിസുകളുടെ എണ്ണം ആഴ്ചയില്‍ രണ്ടിൽനിന്ന് നാലായി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും നീക്കമാരംഭിച്ചു. 2018 ഡിസംബറില്‍ സൗദി എയര്‍ലൈൻസ് ഇൗ സെക്ടറില്‍ സർവിസ് ആരംഭിച്ചതിനു പിറകെ, സ്പൈസ് ജെറ്റും പ്രതിദിന സർവിസുമായെത്തിയിരുന്നു. ഇൗ മാസം 16ന് എയര്‍ ഇന്ത്യയുടെ ജംബോ സർവിസ് കൂടി ആരംഭിച്ചതോടെ സെക്ടര്‍ പഴയകാല പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. മാർച്ച് 29 മുതല്‍ ഇന്‍ഡിഗോയും സർവിസ് ആരംഭിക്കും.
ഇതോടെ മുഴുസമയ സർവിസുകളുള്ള സെക്ടറായി ജിദ്ദ-കോഴിക്കോട് മാറും. ദിവസവും പുലർച്ച 2.10ന് സൗദി എയര്‍ലൈന്‍സ് ആദ്യ സർവിസ് ആരംഭിക്കും. തൊട്ടു പിറകെ രാവിലെ 9.50ന് സ്പൈസ് ജെറ്റും ഉച്ചക്ക് 1.20ന് ഇന്‍ഡിഗോയും രാത്രി 11.15ന് എയര്‍ ഇന്ത്യയും ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കു പറക്കും. ഈ വിമാനങ്ങള്‍ യഥാക്രമം രാവിലെ 10.30നും വൈകീട്ട് 6.05നും രാത്രി 9.35നും രാവിലെ 7.05നും കോഴിക്കോട്ടിറങ്ങും. അടിയന്തര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മുഴുസമയവും വിമാന സർവിസുകളുണ്ടാകുമെന്നതാണ് നിലവിലെ സമയക്രമങ്ങള്‍ സൂചിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.