Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെ​ഡ്​ സീ...

റെ​ഡ്​ സീ ​അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച്​ 12 മു​ത​ൽ

text_fields
bookmark_border
റെ​ഡ്​ സീ ​അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച്​ 12 മു​ത​ൽ
cancel
camera_alt?????? ?? ?????????????????? ???????????????????? ??????????? ??????????? ??????????????????????????? ??????????????????????

ജി​ദ്ദ: മാ​ർ​ച്ച്​ 12ന്​ ​ആ​രം​ഭി​ക്കു​ന്ന റെ​ഡ്​​സീ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ 107 സി​നി​മ​ക​ ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മേ​ള​യും മ​ത്സ​ര സി​നി​മ​ക​ളും സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ ജി​ദ്ദ ബ​ല​ദി​ ലെ ‘ബൈ​ത്ത്​ ഖാ​ബി​ലി​ൽ’ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്​​ട​ർ മു ​ഹ​മൂ​ദ്​ സ​ബ്ബാ​ഗും ആ​ർ​ട്ടി​സ്​​റ്റി​ക്​ ഡ​യ​റ​ക്​​ട​ർ ഹു​സൈ​ൻ ക​ർ​അ​ബി​യു​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജി​ദ്ദ ഹി​സ്​​റ്റോ​റി​ക്ക​ൽ സി​റ്റി വേ​ദി​യാ​കു​ന്ന മേ​ള മാ​ർ​ച്ച്​ 21ന്​ ​സ​മാ​പി​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സി​നി​മ സൃ​ഷ്​​ടി​ക​ൾ ഫെ​സ്​​റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​െ​ള ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. മൂ​ന്നു​ ത​വ​ണ ഒാ​സ്​​ക​ർ അ​വാ​ർ​ഡ്​ ജേ​താ​വാ​യ ഒ​ലി​വ​ർ സ്​​റ്റോ​ണാ​ണ്​ മ​ത്സ​ര വി​ഭാ​ഗം ജൂ​റി ത​ല​വ​ൻ. 107 സി​നി​മ​ക​ളി​ൽ 16 എ​ണ്ണ​മാ​ണ്​ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്​. 15 എ​ണ്ണം ക്ലാ​സി​ക്​ വി​ഭാ​ഗ​ത്തി​ലും മൂ​ന്നെ​ണ്ണം അ​ജി​യാ​ൽ വി​ഭാ​ഗ​ത്തി​ലും​ അ​ഞ്ച്​ എ​ണ്ണം നേ​ര​നു​ഭ​വ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും.

ബാ​ക്കി സി​നി​മ​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലും. സൗ​ദി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച 11 ഫീ​ച്ച​ർ സി​നി​മ​ക​ൾ, 13 ഹ്ര​സ്വ​ ചി​ത്ര​ങ്ങ​ൾ, സൗ​ദി സം​വി​ധാ​യ​ക​രു​ടെ അ​ഞ്ച്​ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടും. സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, ഗാ​ർ​ഹി​ക പീ​ഡ​നം, കു​ടി​യേ​റ്റ പ്ര​ശ്​​ന​ങ്ങ​ൾ, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, ലോ​ക​ത്തി​​​െൻറ പ്ര​ത്യാ​ശ​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സി​നി​മ​ക​ളും ഉ​ണ്ട്. സൗ​ദി​ക്ക്​ പു​റ​മെ ല​ബ​​നാ​ൻ, ഇൗ​ജി​പ്ത്​​, നൈ​ജീ​രി​യ, അം​ഗോ​ള, മം​ഗോ​ളി​യ, ചൈ​ന, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ഇ​ന്ത്യ, ബ്ര​സീ​ൽ, കൊ​ളം​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും മ​ത്സ​ര​ത്തി​ലു​ണ്ടാ​കും. സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടൊ​പ്പം വൈ​വി​ധ്യ​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും തു​റ​ന്നു​കാ​ട്ടാ​നു​മാ​ണ്​ ഇ​ത്ത​ര​മൊ​രു ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന്​ പു​റ​മെ അ​റ​ബ്, അ​ന്താ​രാ​ഷ്​​ട്ര സി​നി​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ക്കു​ന്ന ഒാ​പ​ൺ ഫോ​റ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും മേ​ള​യി​ലു​ണ്ടാ​വും. ആ​ളു​ക​ൾ​ക്ക്​ സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും സൗ​ദി​യി​ലെ സി​നി​മ രം​ഗ​ത്തെ സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​ഭ​ക​ളെ​യും​കു​റി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും. ​ജി​ദ്ദ​യി​ലെ ​പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ തി​യ​റ്റ​റു​ക​ളി​ലാ​യി​രി​ക്കും പ്ര​ദ​ർ​ശ​നം. മേ​ള​യി​ൽ മി​ക​ച്ച സി​നി​മ ഉ​ൾ​പ്പെ​ടെ വി​ഭാ​ഗ​ങ്ങ​ളി​ൽ ‘അ​ൽ​യു​സ്​​ർ’​ എ​ന്ന പേ​രി​ലു​ള്ള അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. മാ​ർ​ച്ച്​ 19നാ​ണ്​ അ​വാ​ർ​ഡ്​ വി​ത​ര​ണം. മി​ക​ച്ച ചി​ത്ര​ത്തി​ന്​ അ​ൽ​യു​സ്​​ർ ഗോ​ൾ​ഡ​ൻ അ​വാ​ർ​ഡാ​യി ഒ​രു ല​ക്ഷം ഡോ​ള​റാ​ണ്​ സ​മ്മാ​നി​ക്കു​ക. മി​ക​ച്ച സം​വി​ധാ​യ​ക​ന്​ അ​ൽ​യു​സ്​​ർ സി​ൽ​വ​ർ അ​വാ​ർ​ഡാ​യി 50,000 ഡോ​ള​ർ ന​ൽ​കും. മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നും ന​ട​നും ന​ടി​ക്കും സ​മ​ഗ്ര ച​ല​ച്ചി​ത്ര സം​ഭാ​വ​ന​ക്കും അ​ൽ​യു​സ്​​ർ സി​ൽ​വ​ർ മെ​ഡ​ലു​ക​ൾ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story