പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം
text_fieldsജിദ്ദ: തനിമ സാംസ്കാരിക വേദി റുവൈസ്, ശര്‍ഖ് ഏരിയകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ ്രതിഷേധ സംഗമം നടത്തി. ഇന്ത്യന്‍ ഭരണഘടനക്കും അത് സൂക്ഷിക്കുന്ന മഹത്തായ മൂല്യങ്ങള്‍ക്കുമെതിരാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം കിരാത നിയമങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും അതിനെതിരെ പ്രവാസലോകത്തുനിന്നും പ്രതിഷേധം ഉണ്ടാവണമെന്നും സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇത്തരം കുതന്ത്രങ്ങള്‍ പയറ്റുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആമുഖം വായിച്ച് ടി.പി. ഷറഫുദ്ദീന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഹമ്മദലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഷാനവാസ്, മുസ്തഫ വാക്കാലൂർ, ഉമര്‍ കോയ, അബ്ദുറഹ്മാന് ഉമരി, നിസാര്‍ ഇരിട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇബ്രാഹീം ശംനാട് സ്വാഗതവും വി.കെ. ഷൗക്കത്ത് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.