പ്രകൃതിവാതക, പെട്രോകെമിക്കൽ കയറ്റുമതി ശക്തിപ്പെടുത്തുമെന്ന് മന്ത്രി
text_fieldsറിയാദ്: സൗദി അറേബ്യ പ്രകൃതി വാതക, പെട്രോകെമിക്കൽ കയറ്റുമതി ശക്തിപ്പെടുത്തുമെന്ന ് ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ.
ക്രൂഡോയിലിനോടൊപ്പം പ്രകൃതി വാത കത്തിെൻറയും ഖനനത്തിലൂടെ സൗദി അറേബ്യ ഉൗർജ രംഗത്ത് ഗുണപരമായ ഒൗന്നത്യം കൊണ്ടുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം രാജ്യം കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദന രംഗത്തേക്ക് പ്രവേശിക്കുകയാണെന്നും ഉൗർജ മേഖലയിൽ ഇത്തരത്തിൽ പുതിയ പരിചയപ്പെടുത്തലുകൾക്ക് രാജ്യം മുതിരുകയാണെന്നും വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്നും സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സുഉൗദ് ബിൻ നായിഫ് പറഞ്ഞു. സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ആഭിമുഖ്യത്തിൽ ഞായറാഴ്ച ആരംഭിച്ച ‘സാബിക് കോൺഫറൻസ് 2020’െൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പെട്രോകെമിക്കൽ രംഗത്തെ വിദഗ്ധരും ഉന്നതോദ്യോഗസ്ഥരും പെങ്കടുത്ത സമ്മേളനം അമീർ സുഉൗദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. 55 രാജ്യങ്ങളിൽ നിന്നുള്ള പെട്രോകെമിക്കൽ രംഗത്തെ സ്ഥാപനങ്ങളും വിദഗ്ധരും പെങ്കടുക്കുന്നുണ്ട്. സാബിക് സംഘടിപ്പിക്കുന്ന 13ാമത് ബൃഹത് രാജ്യാന്തര കോൺഫറൻസും എക്സിബിഷനുമാണിത്. ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമെന്ന പോലെ പ്രകൃതിവാതക, പെട്രോകെമിക്കൽ രംഗത്തും ശക്തിയുറപ്പിക്കാനുള്ള നിർണായക ചുവടുവെപ്പാണ് ഇത്. ക്രൂഡോയിലിന് പുറമെ ദ്രവരൂപത്തിലെ പ്രകൃതിവാതകം (എൽ.എൻ.ജി) കൂടി സൗദി അരാംകോ നിലവിൽ കയറ്റുമതി ചെയ്യുന്നുണ്ട്. സാബിക് വഴി കയറ്റുമതി ചെയ്യുന്നത് നിലവിൽ പോളിമേഴ്സ് പോലുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
