സ്വരമാധുരി കൊണ്ട് അനില പ്രവാസി ഹൃദയങ്ങൾ കീഴടക്കുന്നു
text_fieldsജുബൈൽ: സ്വര മധുരികൊണ്ട് പ്രവാസി ഹൃദയങ്ങൾ കീഴടക്കി അനില ജുബൈലിെൻറ പ്രിയങ്കരിയാവ ുന്നു. തിരുവനന്തപുരം സ്വദേശിയും ജുബൈൽ അൽ-മന ആശുപത്രിയിലെ നഴ്സുമായ അനില ദീപു ആത ുര സേവനത്തോടൊപ്പം സംഗീത വേദികളിലും ശ്രദ്ധേയയാവുകയാണ്. പേരൂർക്കട എം.ജി നഗറിൽ കാ ഞ്ഞിരംവിള വീട്ടിൽ ഡി. ശാമുവേൽ-സ്വർണമ്മ ദമ്പതികളുടെ മകളായ അനില സാൽവേഷൻ ആർമി സ്കൂ ളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ പദ്യപാരായണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സംഗീതരംഗത്തേക്ക് പ്രവേശിക്കുന്നത്. അതേ സ്കൂളിലെ അധ്യാപികയായിരുന്ന ഗ്രേയ്സ് അനിലയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരുവർഷത്തോളം ഹരിഹരൻ മാഷിെൻറ ശിക്ഷണത്തിൽ സംഗീതം പഠിച്ചു. കോളജ് വിദ്യാഭ്യാസത്തിന് ശേഷം നഴ്സിങ് പൂർത്തിയാക്കി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുമ്പോഴും സംഗീതം കൈവിട്ടില്ല. 2014ൽ സൗദിയിൽ എത്തി.
2016ൽ തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് ഗാനം ആലപിച്ചതോടെയാണ് ജുബൈലിലെ പൊതുവേദികളിൽ ഇടം ലഭിക്കുന്നത്. കെ.എസ്. ചിത്രയെ വളരെയധികം ഇഷ്ടപ്പെടുന്ന അനില വേദികളിൽ അവരുടെ മെലഡി ഗാനങ്ങളാണ് ഭൂരിപക്ഷവും പാടുന്നത്. കഴിഞ്ഞവർഷം ‘ഗൾഫ് മാധ്യമം’റിയാദിൽ സംഘടിപ്പിച്ച അഹ്ലൻ കേരളയിൽ ചിത്രയുടെ പാട്ടുമത്സരത്തിൽ പ്രാഥമിക റൗണ്ടിൽ വിജയിച്ചിരുന്നു. റിയാദിൽ നടന്ന ഫൈനലിൽ വിജയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തെൻറ മാനസ ഗുരുവായ കെ.എസ്. ചിത്രയെ നേരിട്ട് കാണാനും ഒപ്പം നിൽക്കാനും കഴിഞ്ഞതിലെ ആനന്ദം പറഞ്ഞറിയിക്കാനാവുന്നില്ല എന്ന് അനില പറയുന്നു. അഹ്ലൻ കേരളയുടെ പ്രചാരണാർഥം ഗൾഫ് മാധ്യമം ജുബൈൽ ലുലുവിൽ സംഘടിപ്പിച്ച ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കിയ റോഡ്ഷോ നയിച്ചതും അനിലയായിരുന്നു. നിരവധി മ്യൂസിക് ആൽബങ്ങളിൽ പാടിയിട്ടുണ്ട്. വേൾഡ് ടു വേർഡ് എന്ന ചാനലിൽ ഗാനങ്ങൾ ആലപിക്കുന്നുണ്ട്.
മിഷാൽ എൻറർപ്രൈസസിന് വേണ്ടി രണ്ടു ഗാനമേള നടത്തിയിരുന്നു. ഖോബാറിൽ ഗോസ്പൽ സിംഫണി എന്ന ഒരു ലൈവ് ട്രൂപ്പിലെ പ്രധാന ഗായികയാണ്. ദമ്മാമിൽ അറേബ്യൻ ഈഗിൾസ് എന്ന ഗ്രൂപ്പിലും സ്ഥിരമായി പാടുന്നു. ദമ്മാമിലെ സ്കോർപിയോൺസ് ഗാനമേള ട്രൂപ്പിലും അംഗമാണ്. നവോദയ അബ്ഖേഖ്, ജുബൈൽ യൂനിറ്റുകൾ നടത്തിയ കരോൾ മത്സരത്തിൽ അനില ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പാട്ടുകളും പാടുന്നു. ഒരു മലയാളം ചാനൽ അബൂദബി കേന്ദ്രീകരിച്ചു നടത്തുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും ഗസലുകളും ഇപ്പോൾ പരിശീലിച്ചുവരുന്നു. സിനിമ പിന്നണി ഗായകൻ വിൽസ്വരാജ്, കൊല്ലം ഷാഫി എന്നിവർക്കൊപ്പം ദമ്മാമിൽ നടന്ന പരിപാടിയിൽ പാടാൻ അവസരം ലഭിച്ചു. അനബീബ് കമ്പനിയിലെ സേഫ്ടി ഓഫിസർ നിലമേൽ സ്വദേശി ദീപുവാണ് ഭർത്താവ്. ആൽവിൻ, അൽഫിൻ എന്നിവർ മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.