ട്രാ​ൻ​സി​റ്റ്​  യാ​ത്ര​ക്കാ​ർ​ക്ക്​  സൗ​ജ​ന്യ യാ​ത്ര

07:28 AM
14/02/2020

ജി​ദ്ദ: ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ട്രാ​ൻ​സി​​റ്റ്​ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​നും സൗ​ത്ത്​ ടെ​ർ​മി​ന​ലി​നു​മി​ട​യി​ലാ​ണ് ​സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ബോ​ഡി​ങ് പാ​സ്​ കാ​ണി​ച്ചാ​ൽ പു​തി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഒ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ സൗ​ത്ത്​ ടെ​ർ​മി​ന​ലി​ലേ​ക്ക്​ സൗ​ജ​ന്യ​യാ​ത്ര ല​ഭി​ക്കും.​ ആ​ഭ്യ​ന്ത​ര, വി​ദേ​ശ സ​ർ​വി​സു​ക​ൾ​ക്കാ​യി പു​തി​യ എ​യ​ർ​പോ​ർ​ട്ട്​ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​കു​ന്ന​തു​വ​രെ ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണി​ത്. ഇ​തി​നാ​യി 200 കാ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​​ണ്ട്. 

Loading...
COMMENTS