ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്തിയത് സാേങ്കതികത്തകരാർ മൂലം
text_fieldsഅബ്ഹ: വെട്ടുകിളി ശല്യമൊഴിവാക്കാൻ മരുന്നുതളിക്കാനെത്തിയ ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്തിയത് സാേങ്കതികത്തകരാർ മൂലമെന്ന് അസീർ മേഖല ഗവർണറേറ്റ്. ദക്ഷിണ സൗദിയിലെ നമാസിെൻറ പടിഞ്ഞാറ് ഭാഗമായ തിഹാമയിൽ മലമുകളിലാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
സംഭവം സംബന്ധിച്ച് കൺട്രോൾ റൂമിന് വിവരം ലഭിച്ചിരുന്നു. ത്വാഹ അൽബഷീർ എന്ന 68കാരനായ സുഡാനി പൗരനായിരുന്നു ക്യാപ്റ്റൻ. 500 മീറ്റർ ഉയരത്തിൽ പറക്കുേമ്പാഴാണ് വിമാനത്തിെൻറ എൻജിൻ തകരാറ് ശ്രദ്ധയിൽപെട്ടത്.
തുടർന്ന് മലകൾക്കു മുകളിൽ വിമാനം ഇറക്കുകയായിരുന്നു. വിവരം ലഭിച്ചയുടനെ തുടർനടപടികൾക്ക് മേഖല ഗവർണർ നിർദേശം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സിവിൽ ഡിഫൻസ്, പൊലീസ് കുറ്റാന്വേഷണ വിഭാഗം എന്നിവ തിരച്ചിൽ ആരംഭിച്ചു.16 മണിക്കൂർനീണ്ട തിരച്ചിലിനൊടുവിൽ വിമാനം ലാൻഡ്ചെയ്ത സ്ഥലത്തുനിന്ന് ഏകദേശം മൂന്നു കിലോ മീറ്റർ ദൂരത്തു വെച്ചാണ് ക്യാപ്റ്റനെ കണ്ടെത്തിയത്. ഇയാളെ മുജാറദ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗവർണറേറ്റ് അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.