ആം ആദ്മി പ്രാവർത്തികമാക്കിയത് ഇന്ത്യ ആഗ്രഹിക്കുന്ന പുതിയ രാഷ്ട്രീയം –ആവാസ്
text_fieldsറിയാദ്: ഇന്ത്യ മുഴുവൻ ആഗ്രഹിക്കുന്ന പുതിയ രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടി ഡൽഹ ിയിൽ നടപ്പാക്കി വിജയിപ്പിച്ചതെന്ന് ആവാസ്. അപകട വക്കിലായ ഇന്ത്യൻ ജനാധിപത്യത്തി ന് പുതിയ ഉൗർജം നൽകുന്നതാണ് ഡൽഹിയിൽ അരവിന്ദ് കെജിരിവാളിെൻറ നേതൃത്വത്തിൽ ആം ആ ദ്മി നേടിയ ഹാട്രിക് വിജയമെന്നും ആം ആദ്മി വെൽഫെയർ അസോസിയേഷൻ ഇൻ സൗദി അറേബ്യ (ആവാസ്) റിയാദ് ഘടകം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഘടന പിന്തിരിപ്പൻ വർഗീയ അജണ്ടകളെയും അകറ്റിനിർത്തി വികസനത്തിലൂന്നിയ പുതിയൊരു രാഷ്ട്രീയ ബദലാണ് ആം ആദ്മി പാർട്ടി.
ഡൽഹിയിലെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടതിെൻറ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. വർഗീയതക്കും അഴിമതിക്കുമെതിരെ രാജ്യവ്യാപകമായി സ്വീകരിക്കപ്പെടേണ്ട പുതിയ രാഷ്ട്രീയമാണ് ഇത്. അനീതിക്കെതിരെ വിദൂര ഭാവിയിൽതന്നെ രാജ്യമാകെ അത് പടരുക തന്നെ ചെയ്യുമെന്നും പ്രവാസികൾക്കിടയിലും ഇൗ രാഷ്ട്രീയത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ആവാസ്പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദിൽ ലഡു വിതരണം നടത്തിയെന്നും അരവിന്ദ് കെജിരിവാളിെൻറ നേതൃത്വത്തിൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം വിജയദിനമായി ആചരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
നാട്ടിൽ അവധിയിലുണ്ടായിരുന്ന പ്രവർത്തകർ ഡൽഹിയിൽ പോയി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചിരുന്നു. ആവശ്യമായ സാമ്പത്തിക സഹായവും പാർട്ടിക്ക് എത്തിച്ചുനൽകി. പ്രവാസികൾക്കിടയിൽ ആം ആദ്മി രാഷ്ട്രീയം വേരുപിടിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ ആവാസ് ഇനി കൂടുതൽ ഉൗർജസ്വലമായി മുഴുകും.
ഇൗ രാഷ്ട്രീയം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന പുസ്തകങ്ങൾ പ്രവാസികൾക്കിടയിൽ വിതരണം ചെയ്യും. അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. വ്യാപക ആശയപ്രചാരണവും നടത്തും. വാർത്തസമ്മേളനത്തിൽ അസീസ് മാവൂർ, പോൾ വർഗീസ്, ടി.കെ.സി. അഷ്റഫ്, ഇല്യാസ് പാണ്ടിക്കാട്, മൻസൂർ വേങ്ങര, അസീസ് കടലുണ്ടി എന്നിവർ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.