ആർ.എസ്.സി വെസ്റ്റ് നാഷനൽ സാഹിത്യോത്സവ് ജിദ്ദ സിറ്റി സെൻട്രൽ ജേതാക്കൾ
text_fieldsജിദ്ദ: രിസാല സ്റ്റഡി സർക്കിൾ സാംസ്കാരിക വിഭാഗമായ ‘കലാലയം’ ഗൾഫ് രാജ്യങ്ങളിലുടനീ ളം സംഘടിപ്പിക്കുന്ന 11ാമത് സാഹിത്യോത്സവിെൻറ സൗദി വെസ്റ്റ് നാഷനൽ തല മത്സരങ്ങൾ സമ ാപിച്ചു. ജിദ്ദയിൽ നടന്ന പരിപാടിയിൽ അൽജൗഫ്, അൽബഹ, തബൂക്, ജീസാൻ, മക്ക, മദീന, ജിദ്ദ സിറ് റി, ജിദ്ദ നോർത്ത്, യാംബു, അസീർ, ത്വാഇഫ് തുടങ്ങി 11 സെൻട്രലുകളിൽനിന്നുള്ള 800ഓളം പ്രതിഭകൾ മാറ്റുരച്ചു. ആർ.എസ്.സി ഗൾഫ് കൗൺസിൽ സ്റ്റുഡൻറ്സ് കൺവീനർ നൗഫൽ ചിറയിൽ ഉദ്ഘാടനം ചെയ്തു. ലുഖ്മാൻ വിളത്തൂർ, ഖലീൽ നഈമി വിഴിഞ്ഞം എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഗഫൂർ വാഴക്കാട് അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് സൗദി മാർക്കറ്റിങ് കൺട്രി ഹെഡ് സയ്യിദ് ഹുൈസൻ അൽഖാദിരി മുഖ്യാതിഥിയായി. ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, വിവിധ ഭാഷാ പ്രസംഗങ്ങൾ, രചനാ മത്സരങ്ങൾ, ഡിജിറ്റൽ മാഗസിൻ, കൊളാഷ്, ഹൈക്കു തുടങ്ങി 78 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 344 പോയൻറുകൾ നേടി ജിദ്ദ സിറ്റി സെൻട്രൽ ഒന്നാം സ്ഥാനവും 301 പോയൻറ് നേടി ജിദ്ദ നോർത്ത് സെൻട്രൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മദീന, മക്ക യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി സവാദ് മുഹമ്മദ് (ജിദ്ദ സിറ്റി), സർഗപ്രതിഭയായി നസ്ല അബ്ദുന്നാസിർ (ജിദ്ദ നോർത്ത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തിൽ നാഷനൽ ചെയർമാൻ ആഷിഖ് സഖാഫി പൊന്മള അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ്സ് മാഗസിൻ പ്രകാശനം യാസർ അറഫാത്ത് നിർവഹിച്ചു.
ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി അബ്ബാസ് ചെങ്ങാനി, സിറാജ് വേങ്ങര, ഖലീലുറഹ്മാൻ കൊളപ്പുറം, റണ്ണർ അപ്പ് ട്രോഫി അബ്ദുന്നാസർ അൻവരി, മുഹ്സിൻ സഖാഫി എന്നിവർ ചേർന്ന് വിതരണം ചെയ്തു. സർഗ പ്രതിഭ, കലാപ്രതിഭകൾക്കുള്ള സമ്മാനങ്ങൾ മഹ്മൂദ് സഖാഫി, മൊയ്തീൻ മാവൂർ എന്നിവരും വിതരണം ചെയ്തു. 12ാമത് സാഹിത്യോത്സവിന് വേദിയാകുന്ന അസീർ പ്രവിശ്യക്ക് റഷീദ് കക്കോവ് പതാക കൈമാറി. ത്വൽഹത്ത് കൊളത്തറ, ബഷീർ തൃപ്രയാർ, സ്വാദിഖ് ചാലിയാർ, സുജീർ പുത്തൻപള്ളി, മൻസൂർ ചുണ്ടമ്പറ്റ, റഷീദ് പന്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
