കിങ് അബ്ദുൽ അസീസ് റോഡ് നിർമാണം പുരോഗമിക്കുന്നു
text_fieldsജിദ്ദ: മക്കയിൽ തീർഥാടകർക്കും ജനങ്ങൾക്കും മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ നടപ്പാ ക്കുന്ന പ്രധാന പദ്ധതികളിലൊന്നായ കിങ് അബ്ദുൽ അസീസ് റോഡ് നിർമാണം പുരോഗമിക്കു ന്നു. പദ്ധതിപ്രദേശം മക്ക, മശാഇർ റോയൽ കമീഷൻ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദർശിച ്ച് നിർമാണ പുരോഗതി വിലയിരുത്തി. നിർമാണപ്രവൃത്തികൾ ചെയ്യുന്ന കമ്പനി മേധാവികളും ഉദ്യോഗസ്ഥരും ചേർന്ന് സംഘത്തെ സ്വീകരിച്ചു.
ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങൾ സംഘത്തിന് വിശദീകരിച്ചുെകാടുത്തു. വിഷൻ 2020ഒാടെ ഹജ്ജ്, ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകാനിടയുള്ള വർധന കണക്കിലെടുത്താണ് കിങ് അബ്ദുൽ അസീസ് റോഡ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉമ്മുൽ ഖുറാ െഡവലപ്മെൻറ് കൺസ്ട്രക്ഷൻ കമ്പനി സി.ഇ.ഒ യാസിർ അബൂ അത്വീഖ് പറഞ്ഞു.
മക്ക നിവാസികൾക്കും തീർഥാടകർക്കും മികവുറ്റ സേവനം നൽകുന്നതിനുള്ള താൽപര്യം പ്രതിഫലിക്കുന്നതാണ് റോയൽ കമീഷൻ പ്രതിനിധികളുടെ സന്ദർശനം. നഗരവികസനത്തിെൻറ നിലവാരം ഉയർത്താനും ഏറ്റവും മികച്ച വികസന മോഡലുകളിലൊന്നായി മേഖലയെ മാറ്റാനുമാണ് ഇതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. മക്കയുടെ സ്വത്വം, സംസ്കാരം, സവിശേഷതകൾ എന്നിവ കാത്തുസൂക്ഷിക്കുക, നിക്ഷേപങ്ങൾക്കും വൈവിധ്യമാർന്ന സാമ്പത്തികസംരംഭങ്ങൾക്കും അവസരമൊരുക്കുക, സേവനങ്ങൾ മികച്ചതാക്കുക, സന്ദർശകരുടെ മനസ്സിൽ ലോകത്തെ ഏറ്റവും മികച്ച പട്ടണമായി മക്കയെ പതിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കിങ് അബ്ദുൽ അസീസ് റോഡ് പൂർത്തിയാകുന്നതോടെ ഹജ്ജ്, ഉംറ തീർഥാടകരുടെ ഗതാഗതം എളുപ്പമാക്കും.
ഹറമിലേക്കെത്തുന്ന ഇൗ റോഡ് മക്ക വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഉമ്മുൽ ഖുറാ െഡവലപ്മെൻറ് കമ്പനിയാണ് നിർമിക്കുന്നത്. 3650 മീറ്റർ നീളവും 320 മീറ്റർ വീതിയുമാണ് റോഡിനുള്ളത്. ഇൗ റൂട്ടിെൻറ മധ്യ ഭാഗത്തായി കിങ് അബ്ദുല്ല മസ്ജിദ് എന്ന പേരിൽ 1,41,000 ചതുരശ്ര മീറ്ററിൽ പള്ളിയും നിർമിക്കുന്നുണ്ട്. നിരവധി കെട്ടിടങ്ങൾ പൊളിച്ചാണ് റോഡ് പദ്ധതിയും പള്ളിനിർമാണവും നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
