ഖിദ്ദിയ്യ നഗര നിർമാണ പ്രദേശത്ത് സുരക്ഷാവേലി വരുന്നു
text_fieldsറിയാദ്: ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമായി റിയാദിൽ നിർമിക്കപ്പെടുന്ന ‘ഖിദ്ദിയ്യ ’യുടെ പദ്ധതി പ്രദേശത്ത് സുരക്ഷാവേലി നിര്‍മിക്കുന്നു. ഇതിനാവശ്യമായ കരാർ ഒപ്പിട്ടു. മേഖലയില്‍ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. p>
2023ലാണ് റിയാദിനടുത്ത് സ്ഥാപിക്കുന്ന ഖിദ്ദിയ്യ വിനോദ നഗരം തുറക്കുക. റിയാദ് നഗരത്തിൽ നിന്ന് മക്ക ഹൈവേയില്‍ 40 കി.മീ അകലെയാണ് അന്താരാഷ്ട്ര നിലവാരത്തിൽ വിനോദ, സാംസ്കാരിക നഗരം. 334 ചതുരശ്ര കി.മീ വിസ്തൃതിയിലാണ് നഗരമൊരുങ്ങുന്നത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള പൊതുനിക്ഷേപ നിധിക്ക് കീഴിലാണ് പദ്ധതി.
വിനോദ, കായിക, സാംസ്കാരിക കേന്ദ്രങ്ങളാണ് ഇത്രയും വിസ്തൃതിയിൽ സ്ഥാപിക്കപ്പെടുന്ന നഗരത്തിലുണ്ടാവുക. ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് തുടങ്ങി 43 മേഖലകളിലെ സൗകര്യങ്ങൾ നഗരത്തിലുണ്ടാവും. ലോകത്ത് ലഭ്യമാകുന്ന ഏറ്റവും മുന്തിയ വിനോദ റൈഡുകളടക്കം ഇവിടെയെത്തും. വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി പദ്ധതി തുറന്നിടും.
2017ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം 2023ല്‍ പൂര്‍ത്തിയാകും. അവസാന ഘട്ടം 2026ലാണ് പൂര്‍ത്തിയാക്കുക. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇൗ ഭൂഭാഗത്തെ പൂര്‍ണമായും വലയം ചെയ്യുന്ന സുരക്ഷാവേലി സ്ഥാപിക്കുന്നത്. റിയാദിലെ റിങ് റോഡുകളുടെ സ്ഥാപകന്‍ കൂടിയായ കരീം ഷമ്മയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹമാണ് ഇൗ വിവരങ്ങള്‍ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
