മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു
text_fieldsഖമീസ് മുശൈത്ത്: മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം കല്ലറ കുറ്റിമ ൂട്ടിൽ സ്വദേശി ലിജിന ഭവനിൽ നിസാറിെൻറ മകൻ നസീബാണ് (കൊച്ചുമോൻ-27) ഖമീസ് മുശൈത്തിൽ മരിച്ചത്. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്ത് ചെന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മൂന്നു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. അതിനുശേഷം പോയിട്ടില്ല.
അവിവാഹിതനാണ്. മാതാവ് ഒരു വർഷം മുമ്പാണ് മരിച്ചത്. സഹോദരങ്ങൾ: നജീബ്, ലിജിന. മൃതദേഹം ഖമീസിൽതന്നെ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾ സഹോദരൻ നജീബിെൻറയും സഹോദരീഭർത്താവ് മുജീബ് ചടയമംഗലത്തിെൻറയും നേതൃത്വത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
