നജീബെന്ന കഥാപാത്രമാണ് ‘ആടുജീവിതം’ സിനിമയിലേക്ക് ആകർഷിച്ചതെന്ന് പൃഥ്വിരാജ്
text_fieldsജിദ്ദ: ‘ആടുജീവിതം’ സിനിമയിലേക്ക് തന്നെ ആകർഷിച്ചത് നജീബെന്ന കഥാപാത്രവും അദ്ദേഹ ത്തിെൻറ ദൃഢമായ ദൈവവിശ്വാസവുമാണെന്ന് നടൻ പൃഥ്വിരാജ്. ആടുജീവിതത്തിെൻറ കഥ കേട്ടപ ്പോൾ അതിലേക്കുതന്നെ വലിച്ചടുപ്പിച്ചത് നജീബ് എന്ന കഥാപാത്രമാണ്. സിനിമയിൽ ആ കഥാ പാത്രത്തെ അവതരിപ്പിക്കാൻ ക്ഷണമുണ്ടായപ്പോൾ ഏറെ ആഹ്ലാദം തോന്നി. കാരണം അത്രയേറെ ആകർഷിച്ച കഥാപാത്രമാണത്. ജീവിതവും ചുറ്റുപാടുകളും വളരെ തീവ്രമായ പരീക്ഷണങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോവുമ്പോഴും നജീബ് ഒരിക്കൽപോലും തെൻറ വിശ്വാസത്തെ കൈവിടുന്നില്ല. ദൈവത്തെ ചോദ്യം ചെയ്യുന്നില്ല. ദൈവവിശ്വാസം എന്നത് അത്രത്തോളം അദ്ദേഹത്തിെൻറ ഉള്ളിൽ ദൃഢമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ താൻ അത്രക്കങ്ങോട്ട് വിശ്വാസിയല്ല. പേക്ഷ, നജീബിെൻറ വിശ്വാസം താൻ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തപ്പോൾ ഒരു അഭിനേതാവായ തനിക്ക് അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രത്യുപകാരം എന്നത് ആ കഥാപാത്രത്തിന് വീണ്ടും ജീവൻ നൽകുക എന്നതാണെന്ന് തോന്നിയെന്നും പൃഥ്വിരാജ് പറഞ്ഞു. ജിദ്ദയിൽ മീഡിയവൺ പ്രവാസോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
െബന്യാമിെൻറ ‘ആടുജീവിതം’ നോവൽ സിനിമയാക്കാൻ ആലോചിക്കുന്നത് 2008ലാണ്. അന്നുമുതൽ തുടങ്ങിയ പ്രയത്നം ഇപ്പോഴും തുടരുന്നു. ഒരുപാട് പ്രത്യേകതകൾ ഉള്ളൊരു സിനിമയാണിത്. പ്രവാസമെന്നത് പലർക്കും പല അനുഭവങ്ങളാണ് നൽകുന്നത്. 26 വർഷങ്ങൾക്കുശേഷം എ.ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇൗ സിനിമക്ക്. നജീബിെൻറ ജീവിതം നോവലിൽ പ്രതിപാദിച്ച രീതിയിൽ അതേപടി പ്രേക്ഷകരിലെത്തിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ 12 വർഷമായി തിരക്കഥയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ സംവിധായകൻ ബ്ലസിയും ടീമും ക്ഷമയോടെ ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോവുന്നു. തെൻറ അഭിനയജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം മാറ്റിവെക്കുന്ന ഒരു സിനിമയാണ് ആടുജീവിതം. നജീബെന്ന കഥാപാത്രത്തിനുവേണ്ടിയുള്ള തയാറെടുപ്പുകൾക്ക് മാസങ്ങളോളമായി താൻ മറ്റു സിനിമകളിൽനിന്നും വിട്ടുനിൽക്കുകയാണ്. സിനിമക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഇതൊരു സ്പെഷൽ സിനിമ എന്ന അർഥത്തിലാണ് കാണുന്നത്. മറ്റു സാമ്പത്തിക നേട്ടങ്ങൾ താനുൾപ്പെടെ മറ്റാരും ഈ സിനിമകൊണ്ട് ലക്ഷ്യമാക്കുന്നില്ല. ആടുജീവിതം മലയാള സിനിമലോകത്തേക്ക് വളരെ അഭിമാനപൂർവം സമർപ്പിക്കാൻ കഴിയുന്ന ഒന്നായിട്ട് മാറണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ഈ വർഷം ഒക്ടോബറിൽ ഷൂട്ടിങ് പൂർത്തിയാക്കി അടുത്ത വർഷത്തോടെ സിനിമ പുറത്തിറക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
13 വർഷം മുമ്പ് റിയാദിൽ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടെങ്കിലും ഒരു സ്റ്റേജ് ഷോക്കായി ആദ്യമായാണ് സൗദിയിലെത്തുന്നത്. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികളുള്ള ജിദ്ദയിൽതന്നെ പരിപാടിക്കെത്താൻ പറ്റി എന്നതും സന്തോഷകരമാണ്. ഇതൊരു തുടക്കമാവട്ടെ. കുറെയേറെ സാംസ്കാരിക പരിപാടികൾ സൗദിയിൽ ഇനിയും നടക്കട്ടെ. അതുവഴി മലയാള സിനിമയെയും കേരളത്തെയും സൗദി അറേബ്യ അറിയട്ടെ. തിരിച്ച്, സൗദിയിലെ സംസ്കാരങ്ങളും മറ്റും മലയാള സിനിമകളിലുമൊക്കെ പ്രതിഫലിക്കാനും പുതിയ മാറ്റങ്ങൾ കൊണ്ട് കഴിയട്ടെയെന്നും പൃഥ്വിരാജ് ആശംസിച്ചു. സൗദിയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന ഏക ഇന്ത്യൻ ചാനലും പത്രവും മീഡിയവണും ഗൾഫ് മാധ്യമവുമാണെന്നിരിക്കെ ഏറ്റവും കൂടുതൽ മലയാളികൾ അധിവസിക്കുന്ന രാജ്യമെന്ന നിലക്ക് ഇന്ത്യയും സൗദിയും തമ്മിലുള്ള വാർത്താവിനിമയ ബന്ധം കാത്തുസൂക്ഷിക്കാനും മറ്റും ഇരു സ്ഥാപനങ്ങൾക്കും സാധിക്കുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
