സൗദി മെഡിക്കൽ വിദ്യാർഥിനിയുടെ വിഡിയോ ജപ്പാനിൽ വൈറൽ
text_fieldsജപ്പാനിലെ സൗദി എംബസി കൾച്ചറൽ അറ്റാഷെ വിഡിയോ എംബസിയുടെ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡി ലിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്
റിയാദ്: മാരകമായ കൊറോണ വൈറസി നെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന ഉത്തരവുമായി സൗദി വിദ്യാർഥിനിയുടെ വിഡിയോ ജപ്പാനിൽ വൈറൽ. സ്കോളർഷിപ്പോടെ ടോക്യോ മെഡിസിൻ ആൻഡ് ഡെൻറിസ്ട്രി യൂനിവേഴ്സിറ്റിയിൽ പൊതുജനാരോഗ്യ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ റുവൈദ സാലെഹ് അൽഅജീമിയാണ് ജാപ്പനീസ് മാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചത്.
കൊറോണ വൈറസിനെ ഫലപ്രദമായി തടയാനും മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള മാർഗങ്ങൾ വിശദമായി പ്രതിപാദിക്കുന്ന വിഡിയോ ചിത്രം തയാറാക്കിയതാണ് ഇൗ മിടുക്കിയെ മാധ്യമശ്രദ്ധയിൽ എത്തിച്ചത്. ജപ്പാനിലെ സൗദി എംബസി കൾച്ചറൽ അറ്റാഷെ വിഡിയോ എംബസിയുടെ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്. പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ റുവൈദ അൽജീമി പ്രത്യേക വിഷയമായെടുത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയന്ത്രണമാണ്. ഉയർന്ന പ്രതിരോധാവസ്ഥ സൃഷ്ടിക്കാൻ രോഗത്തെ കുറിച്ചുള്ള അവബോധമാണ് ഏറ്റവും അത്യാവശ്യമെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു വിഡിയോ ചെയ്തതെന്നും റുവൈദ മാധ്യമങ്ങേളാട് പറ
ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
