ചരിത്രമാകും; മീഡിയവൺ പ്രവാസോത്സവം ഇന്ന്
text_fieldsജിദ്ദ: സൗദി പടിഞ്ഞാറൻ മേഖലയിലെ കലാസ്വാദകർ കാത്തിരുന്ന വിനോദ സംഗീത ദൃശ്യവിസ്മയമാ യ മീഡിയവൺ പ്രവാസോത്സവം ഇന്ന് ജിദ്ദ - ഉസ്ഫാൻ റോഡരികിൽ വിശാലമായ ഇക്വിസ്ട്രിയന്‍ പാർക്കിൽ അരങ്ങേറും. പ്രമുഖരായ 30ഓളം കലാകാരന്മാർ കലാവിസ്മയം ഒരുക്കും. താരങ്ങളും സാങ്കേതിക വിദഗ്ധരുമെല്ലാം ജിദ്ദയിൽ അവസാനവട്ട തയാറെടുപ്പുകളിലാണ്. മുഖ്യാതിഥി യായ യുവതാരം പൃഥ്വിരാജ് െവള്ളിയാഴ്ച രാവിലെ ജിദ്ദയിലെത്തും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏറ്റവും നൂതനമായ വിനോദസംഗീത ദൃശ്യവിസ്മയമാണ് കൂറ്റന്‍ വേദിയില്‍ അരങ്ങേറുക. സൗദി ജനറല്‍ എൻറർടെയിൻമെൻറ് അതോറിറ്റിയുടെ ലൈസന്‍സോടെയാണ് പ്രവാസോത്സവം നടക്കുന്നത്.
ടിക്കറ്റ് മുഖേനയാണ് നഗരിയിലേക്ക് പ്രവേശനം. അകത്തുള്ള രണ്ടാം പ്രവേശന കവാടത്തില്‍ ഓരോ കാറ്റഗറിയിലേക്കും പ്രത്യേകം പ്രത്യേകം വഴികളുണ്ടാകും. പ്ലാറ്റിനം, ഡയമണ്ട് കാറ്റഗറികളിലേക്ക് പ്രത്യേക പ്രവേശനകവാടമാണുണ്ടാവുക. പ്ലാറ്റിനം കാറ്റഗറിയിൽ വാഹനങ്ങള്‍ക്ക് വി.വി.ഐ.പി എന്‍ട്രന്‍സ് വഴിയാകും പ്രവേശനം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ സീറ്റ് എന്ന രീതിയിലാണ് സീറ്റുകളുടെ ക്രമീകരണം. വാഹനങ്ങളെ നിയന്ത്രിക്കാനായി പ്രത്യേക ട്രാഫിക് വിഭാഗം ഉണ്ടാകും. സുരക്ഷ ട്രാഫിക് വിഭാഗങ്ങള്‍ സഹായത്തിനും മുന്നറിയിപ്പ് നല്‍കാനും മുഴുവൻ സമയവുമുണ്ടാകും. മുഴുവൻ കവാടങ്ങളുമുൾപ്പെടെ സൗദി അതോറിറ്റിയുടെ കര്‍ശന സുരക്ഷാ വലയത്തിലായിരിക്കും പ്രവാസോത്സവ വേദിയും നാഗരിയും. റസ്റ്റാറൻറുകള്‍, ഫുഡ് കൗണ്ടറുകള്‍ എന്നിങ്ങിനെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പവിലിയനിൽ അണിനിരക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ശുചിമുറികളും പ്രാര്‍ഥനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ മൈതാനത്തിന് പുറത്തേക്ക് അടിയന്തരമായി പോകേണ്ടിവരുന്നവര്‍ക്ക് ഗേറ്റ് പാസ് നല്‍കും. പ്രഫഷനൽ കാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവ വിലക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും വളൻറിയർമാരുടെയും നിർദേശം അനുസരിക്കാൻ മുഴുവൻ കലാസ്വാദകരും ശ്രദ്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ജിദ്ദയിലെയും പരിസര പട്ടണങ്ങളിലെയും മലയാളി സമൂഹം ഇന്ന് വിശാലമായ ഇക്വസ്ട്രിയൻ മൈതാനത്തേക്ക് ഒഴുകിയെത്തുമ്പോൾ ഏറ്റവും വലിയ മെഗാ ഇവൻറുകളിലൊന്നായി മീഡിയവൺ ഏഷ്യൻ നൈറ്റ് 2020 പ്രവാസോത്സവം സൗദിയുടെ സാംസ്കാരിക ചരിത്രത്തിൽ ഇടം
നേടും.
വാഹനസൗകര്യം
മീഡിയവൺ പ്രവാസോത്സവം നടക്കുന്ന ഇക്വസ്ട്രിയൻ പാർക്കിലേക്ക് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽനിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവാഹന സൗകര്യമില്ലാത്തവർക്ക് മാത്രമാണ് ഇത്. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രണ്ടു ട്രിപ്പുകളായിരിക്കും ഉണ്ടായിരിക്കുക. വാഹനങ്ങൾ ലഭ്യമായ ലൊക്കേഷനുകളും ബന്ധപ്പെടേണ്ട ആളുകളുടെ വിവരങ്ങളും: സനാഇയ്യ, മഹ്ജർ (സി.കെ. ശംസീർ 0536024613), ശറഫിയ്യ അൽറയാൻ ക്ലിനിക്കിന് മുൻവശം (നൗഫൽ നാരക്കടവത്ത് 0546230770), ഹൈഫ മാൾ മദീന റോഡ് (കബീർ അഹ്മദ് 0553719413), ഫൈസലിയ കുബ്രി മുറബ്ബ (അബ്ദുസ്സലാം 0502807364), ജാമിഅ ഗുവൈസ (ഗഫൂർ 0550662585), ബവാദി അബീർ ക്ലിനിക് (അശ്റഫ് 0508771207), ഹിറ ഇൻറർനാഷനൽ മാർക്കറ്റ് (ജാഫർ 0559652018), അസീസിയ ഇന്ത്യൻ സ്കൂൾ ഗേൾസ് (0553716996).
ടിക്കറ്റ് കൗണ്ടർ
പ്രവാസോത്സവ വേദിയായ ഇക്വസ്ട്രിയൻ പാർക്കിൽ പ്രവേശന ടിക്കറ്റ് കൗണ്ടറുകൾ വെള്ളിയാഴ്ച ഉച്ചമുതൽ പ്രവർത്തിക്കുന്നതാണ്. 50, 100, 250, 500 റിയാൽ നിരക്കിലുള്ള ടിക്കറ്റുകൾ ഇവിടെ നിന്നും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
