സൗദി ജനസംഖ്യാ കണക്കെടുപ്പ്: പ്രാരംഭ നടപടികൾ തുടങ്ങി
text_fieldsറിയാദ്: ജനസംഖ്യാ കണക്കെടുപ്പിെൻറ പ്രാരംഭ നടപടികൾക്ക് സൗദി അറേബ്യയിൽ തിങ്കളാഴ ്ച തുടക്കമായി. മാർച്ച് ആറു വരെ 33 ദിവസത്തെ ഫീൽഡ് സർവേയാണ് ആരംഭിച്ചത്. കെട്ടിടങ് ങൾ, ഫ്ലാറ്റുകൾ വില്ലകൾപോലുള്ള പാർപ്പിട കേന്ദ്രങ്ങൾ, വീടുകളിലുള്ള ആളുകളുടെയും സാ ധനങ്ങളുടെയുമെല്ലാം കണക്കെടുക്കുന്ന സർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗറ്റ്സ്റ്റാറ്റ്) ആണ് നടത്തുന്നത്. എല്ലാത്തരം കെട്ടിടങ്ങളിലെയും ഫ്ലാറ്റുകളുടെയും ഒാഫീസ് മുറികളുടെയും മുൻവശത്ത് സെൻസസ് വിവരവും നമ്പറും രേഖപ്പെടുത്തിയ സ്ലിപ്പ് ഒട്ടിക്കുന്ന പ്രവർത്തനമാണ് തുടങ്ങിയത്. രാജ്യത്ത് നടക്കാൻ പോകുന്ന അഞ്ചാമത് സെൻസസിെൻറ പ്രധാനപ്പെട്ട പ്രവർത്തനമാണിത്. ഇതിനുള്ള ഒരുക്കങ്ങൾ 2017ൽതന്നെ ആരംഭിച്ചിരുന്നു. ഇൗ തയാറെടുപ്പുകളുടെ ഭാഗമായി രാജ്യത്തെ മുഴുവൻ കെട്ടിടങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നമ്പറിടുകയും സൗദി പോസ്റ്റിെൻറയും ഗൂഗ്ൾ മാപ്പിെൻറയും സഹകരണത്തോടെ എല്ലാ കെട്ടിടങ്ങളിലെയും അന്തേവാസികൾക്ക് നാഷനൽ അഡ്രസ് ലഭ്യമാക്കുകയും ചെയ്തു.
ഏതൊക്കെ പാർപ്പിടങ്ങൾ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു എന്ന് എളുപ്പത്തിൽ മനസ്സിലാക്കാനുള്ള അവസ്ഥയുണ്ടാക്കി. ഇതിെൻറയെല്ലാം അടിസ്ഥാനത്തിൽ ഇനി 33 ദിവസ ഫീൽഡ് സർവേ കൂടി പൂർത്തിയാകുന്നതോടെ യഥാർഥ ജനസംഖ്യാ കണക്കെടുപ്പിലേക്ക് കടക്കും. മാർച്ച് 17 മുതൽ ഏപ്രിൽ ആറ് വരെ 20 ദിവസമാണ് സെൻസസ്. 2010ലാണ് അവസാന സെൻസസ് നടന്നത്. ഇത്തവണ ഒാൺലൈൻ സഹായത്തോടെ ജനങ്ങളെ നേരിട്ട് പെങ്കടുപ്പിച്ചുകൊണ്ടാണ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. പൊതുജനങ്ങൾക്ക് അവരുടെ വിവരങ്ങൾ ഒാൺലൈനിലൂടെ നേരിട്ട് സമർപ്പിക്കാനാവും. ഇതിനുള്ള കാലാവധിയാണ് 20 ദിവസം. രാജ്യത്തെ പൗരന്മാരും ഇവിടെ താമസിക്കുന്ന തൊഴിലാളികളും ആശ്രിതരുമടക്കം മുഴുവൻ വിദേശികളും സെൻസസിെൻറ ഭാഗമാകും. 1974ലായിരുന്നു ആദ്യ ജനസംഖ്യാ കണക്കെടുപ്പ്. 2010ലായിരുന്നു അവസാനത്തേത്. ഇപ്പോൾ നടക്കാനൊരുങ്ങുന്നത് അഞ്ചാമത്തേതും. മുൻ സെൻസസുകളിലെ കണക്കെടുപ്പ് രീതിയിൽനിന്ന് വളരെ ഭിന്നമായിരിക്കും ഇത്തവണ. ഫീൽഡ് സർവേയിൽനിന്ന് ശേഖരിക്കുന്നതും ഒാൺലൈനിലൂടെ ജനങ്ങൾ നേരിട്ട് നടത്തുന്ന രജിസ്ട്രേഷനിലൂടെ ലഭിക്കുന്നതുമായ വിവരങ്ങൾ ഒത്തുനോക്കി പരസ്പരം ലയിപ്പിച്ച് ശാസ്ത്രീയമായി തയാറാക്കുന്ന തികച്ചും കുറ്റമറ്റതായിരിക്കും ഇത്തവണ സെൻസസ് ഫലം.
സൗദി പോസ്റ്റ്, നാഷനൽ ഇൻഫർമേഷൻ സെൻറർ, നഗരഗ്രാമീണകാര്യ മന്ത്രാലയം എന്നിവയുടെ പൂർണ പങ്കാളിത്തത്തിലാണ് ഗറ്റ്സ്റ്റാറ്റ് സെൻസസ് നടപടികൾ പൂർത്തീകരിക്കുക. കണക്കെടുക്കുന്ന സമയത്ത് രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ എല്ലാവരും സെൻസസിൽ ഉൾപ്പെടും. അവർ സ്ഥിരതാമസക്കാരോ സന്ദർശകരോ ആവെട്ട സെൻസസ് പട്ടികയിൽ കണക്കുവരും. സ്ഥാവരജംഗമ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പിൽ സൗദി പ്രത്യേക ഭൂപരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടും. സെൻസസ് ആരംഭിക്കുേമ്പാൾ പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ നൽകാൻ ഗറ്റ്സ്റ്റാറ്റ് പോർട്ടലിലെ നിശ്ചിത ഒാൺലൈൻ സെൻസസ് ഫോറം പൂരിപ്പിക്കണം. 2010ലെ ഒടുവിലത്തെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ 27,136,977 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
