വീട്ടുവേലക്കാരികളെ അയൽരാജ്യങ്ങൾ വഴി സൗദിയിലേക്ക് കടത്തുന്നു
text_fieldsദമ്മാം: ഇന്ത്യയിൽനിന്ന് വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യാൻ നിലവിലുള്ള നിയന്ത ്രണങ്ങൾ മറികടക്കാൻ പുതിയ തട്ടിപ്പുമായി ഏൻസികൾ.
സൗദിയിലേക്ക് ജോലിക്കെത്തു ന്ന വീട്ടുവേലക്കാരികളുെട സുരക്ഷിതത്വം മുൻനിർത്തി നടപ്പാക്കിയ റിക്രൂട്ട്മെൻറ് നിയമങ്ങൾ മറികടക്കാനാണ് മറ്റ് ജി.സി.സി രാജ്യങ്ങളിൽ കൊണ്ടുവന്ന ശേഷം സന്ദർശക വിസയിൽ സൗദിയിലേക്ക് കടത്തുന്ന രീതി പരീക്ഷിക്കുന്നത്. ഇതിെൻറ ഗൗരവമറിയാതെ നിരവധി സ്ത്രീകൾ വരുകയും നിയമകുരുക്കിൽ അകപ്പെടുകയും ചെയ്യുന്നു. നാട്ടിൽ പോകാൻ പോലും കഴിയാതെ സൗദിയിൽ കുടുങ്ങുകയാണ്. നോർക്ക വഴിയല്ലാതെ വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യാൻ 2,500 ഡോളർ ഇന്ത്യൻ എംബസിയിൽ കെട്ടിവെക്കണമെന്നാണ് നിയമം. പലപ്പോഴും വീട്ടുവേലക്കാരികൾ നിരന്തരമായ ചൂഷണത്തിനു വിധേയമാകുന്നു എന്ന വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇൗ നിയമം നിലവിൽ വന്നത്. ഇവർക്ക് ശമ്പളമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാതിരുന്നാൽ പരാതിപ്പെടാനുള്ള അവസരവും നഷ്ടപ്പെടുന്നു.
മാത്രമല്ല സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ 15,000 റിയാൽ പിഴയും അടക്കേണ്ടി വരും. കുൈവത്തിൽനിന്നും ഖത്തറിൽനിന്നും ഇത്തരത്തിൽ സൗദിയിലെത്തിയ മൂന്നു സ്ത്രീകൾക്ക് മാസങ്ങളോളം സൗദിയിലെ അഭയ കേന്ദ്രങ്ങളിൽ കഴിയേണ്ടി വന്നു. ആന്ധ്ര സ്വദേശിനികളായ സരോജ അക്കുള, മന്ദാരം എന്നിവരെ കുൈവത്തിൽ എത്തിച്ചതിനു ശേഷമാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. ഒരു വർഷത്തിലധികം ജോലിചെയ്തിട്ടും ശമ്പളം ലഭിക്കാതിരിക്കുകയും പീഡനങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്തതോടെ ഇവർ രക്ഷപ്പെട്ട് റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞിരുന്നതിനാൽ 15,000 റിയാൽ വീതം പിഴ നൽകാതെ ഇവരെ നാട്ടിലേക്ക് അയക്കാൻ കഴിയുമായിരുന്നില്ല. നാഗവേണി ഘട്ട എന്ന സ്ത്രീ ഖത്തർ വഴിയാണ് എത്തിയത്. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിനെ തുടർന്ന് മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം മൂന്നുപേരുടെയും പിഴ സംഖ്യ ഒഴിവായി എക്സിറ്റിൽ നാടണയാൻ കഴിഞ്ഞു. ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്ന ഏജൻറുമാരുടെ ചതികളിൽനിന്ന് സൗദിയിലേക്കെത്തുന്ന ജോലിക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽ
കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
