സമകാലിക കാഴ്ചകളോട് സംവദിച്ച് ‘അവനവൻ തുരുത്ത്’
text_fieldsദമ്മാം: പ്രഫഷനൽ നാടകത്തിെൻറ മുഴുവൻ സൗന്ദര്യവും പ്രേക്ഷകർക്ക് സമ്മാനിച്ച് പ്രവാ സ നാടക ചരിത്രത്തിൽ പുതിയ അധ്യായമായി ‘അവനവൻ തുരുത്ത്’. ദമ്മാം നാടകവേദിയുടെ അഞ്ച ാമത് നാടകമായി ദമ്മാമിലെ അൽറൗദ മിഡിൽ ഈസ്റ്റ് ഹാളിൽ അരങ്ങേറിയ അവനവൻ തുരുത്ത് പ്രേക്ഷകപ്രീതി നേടി. മുൻ വർഷങ്ങളിൽ അവതരിപ്പിച്ച കടുവ, വേഷം, ശിഖണ്ഡിനി, ഇരയും വേട്ടക്കാരനും എന്നീ നാടകങ്ങൾക്ക് ശേഷമാണ് നാടക പ്രവർത്തകൻ ഹേമന്ദകുമാർ രചിച്ച് കേരളത്തിൽ എണ്ണൂറോളം വേദികളിൽ കളിച്ച ‘അവനവൻ തുരുത്ത്’ ദമ്മാമിൽ അരങ്ങേറ്റുന്നത്. അഭിനയത്തികവും സംവിധാന മികവും സമന്വയിച്ച നാടകാവിഷ്കാരം പ്രവാസി നാടകപ്രേമികൾക്ക് ആഹ്ലാദം പകരുന്നതായി. കാതമെത്ര അകലെയായാലും കാലമെത്ര കഴിഞ്ഞാലും മലയാളിക്ക് നാടകത്തോടുള്ള ഇഷ്ടം കുറവില്ലെന്നതിന് തെളിവായി തിങ്ങിനിറഞ്ഞ സദസ്സ്. പരദേശികൾ കുറ്റക്കാരാക്കപ്പെടുന്നതും തെറ്റുചെയ്യാത്തവൻ ശിക്ഷിക്കപ്പെടുന്നതും തെറ്റുചെയ്യുന്നവൻ പ്രമാണിയായി വാഴുന്നതുമായ വർത്തമാനകാല കാഴ്ചകൾ പഴയ ഒരു സംഭവത്തിലൂടെ ഇൗ നാടകം പറഞ്ഞുവെക്കുന്നു.
അധഃകൃതനും നിസ്സഹായനും ഇരയാക്കപ്പെടുന്നതിെൻറ അനുഭവസാക്ഷ്യങ്ങളാണ് അരങ്ങിൽ നിറഞ്ഞത്. പ്രണയാതുരഭാവത്തിനപ്പുറം നീതിപുലരാൻ കൊതിക്കുന്ന പെൺമനസ്സിെൻറ പ്രതികാരപൂർണതയിൽ നാടകം അവസാനിക്കുേമ്പാൾ സത്യത്തിെൻറ നിലാവെളിച്ചത്തെ കാപട്യത്തിെൻറ കാർമമേഘങ്ങൾക്ക് മായിച്ചുകളയാനാവിെല്ലന്ന ആശ്വാസവും പ്രതീക്ഷയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. അനായാസ അഭിനയമികവിലൂടെ ‘മന്ദാരൻ’ എന്ന നായകകഥാപാത്രത്തെ അർജുൻ ഭദ്രമാക്കി. നായിക അന്നലക്ഷ്മിയെ അഡ്വ. ആർ. ഷാഹിനയും ജീവസ്സുറ്റതാക്കി. സ്വന്തം മകളെ പ്രാപിച്ച അതിനികൃഷ്ട മനുഷ്യനായി നിരപരാധിത്വം തെളിയിക്കാൻ പാടുപെടുന്ന ഒറ്റരംഗംകൊണ്ട് ഷാജി ഇബ്രാഹിം പ്രേക്ഷകമനസ്സിൽ കയറിക്കൂടി. ആരാച്ചാരെ അൻഷാദ് തക്കിടിയിൽ കൈപ്പിടിയിലൊതുക്കി. ബാബുസലാം, ശ്രീജ, സഹീർഷ കൊല്ലം, ജേക്കബ് ഉതുപ്പ്, കണി എന്നിവരും കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. രംഗപടവും ഗാനങ്ങളും മികവായി. സംവിധായകൻ ബിജു പി. നീലേശ്വരമാണ് നാടകം അണിയിച്ചൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
