സൗദിയുമായി ഇന്ത്യയുടെ വ്യാപാരം 130 ശതകോടി റിയാൽ കടന്നു –അംബാസഡർ
text_fieldsറിയാദ്: സൗദി അറേബ്യയുമായി ഇന്ത്യയുടെ വ്യാപാരം 130 ശതകോടി റിയാൽ കടന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ധനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബിസിനസാണ് ഇതിൽ പ്രധാനം. മൊത്തം വ്യാപാര വരുമാനത്തിെൻറ പ്രധാന േസ്രാതസ്സും എണ്ണയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 18 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയിൽനിന്നാണ്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിെൻറ മൊത്തം തോത് 2018, 2019 വർഷത്തിൽ 24 ശതമാനം കണ്ട് വർധിച്ചു.
ഇൗ കാലഘട്ടത്തിൽ മൊത്തം വ്യാപാരത്തിെൻറ മതിപ്പുമൂല്യം 130 ശതകോടി റിയാലായി. വ്യാപാരം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ഒേട്ടറെ ചുവടുകൾ വെച്ചു. ഒട്ടനവധി നടപടികൾ സത്വരമായി നടപ്പാക്കി.
പതിറ്റാണ്ടുകളായി ഇന്ത്യയും സൗദി അറേബ്യയും തുടരുന്ന വ്യാപാര ബന്ധത്തിൽ വൻ കുതിപ്പാണ് ഇൗ കാലഘട്ടത്തിലുണ്ടായത്. ശുഭപ്രതീക്ഷ നൽകുന്ന സൂചനകളാണ് പുതുവർഷത്തിലും പ്രകടമാകുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. അൽഅഹ്സ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച വ്യാപാര സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വാണിജ്യസംഗമങ്ങളിലൂടെയും പരിപാടികളിലൂടെയും പര്യടനങ്ങളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരത്തെ അഭിവൃദ്ധിപ്പെടുത്താൻ കഴിയുമെന്നും അതിനുള്ള ചുവടുവെപ്പുകൾ ഇനിയും ഏറെ ഉണ്ടാകേണ്ടതുണ്ടെന്നും അംബാസഡർ അഭിപ്രായപ്പെട്ടു. ചേംബറിെൻറ സഹകരണത്തോടെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഇന്ത്യൻ കാറ്റലോഗ് എക്സിബിഷെൻറ ഭാഗമായാണ് വ്യാപാരസംഗമം നടന്നത്. ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ലത്തീഫ് അൽ അർഫാജ് പരിപാടിയിൽ മുഖ്യാതിഥിയായി.
വനിതകളുൾപ്പെടെയുള്ള വ്യാപാരി വ്യവസായികളെ പ്രോത്സാഹിപ്പിക്കാനും അവരുടെ വ്യാപാരമേഖലയെ ശക്തിപ്പെടുത്താനും വേണ്ടി അൽഅഹ്സ ചേംബർ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സൗഹൃദ രാജ്യങ്ങളുമായി ചേർന്നുള്ള വ്യവസായ പ്രോത്സാഹന സംരംഭ പരമ്പരയുടെ ഭാഗമായി കൂടിയാണ് വ്യാപാരസംഗമവും കാറ്റലോഗ് പ്രദർശനവും നടത്തിയത്. കാർഷികം, ഭക്ഷ്യോൽപാദനം, കാർ നിർമാണം, ഇലക്ട്രോണിക്, കെമിക്കൽ, ടെക്നിക്കൽ പ്രൊഡക്ടുകൾ, മെഷീനറി, നിർമാണോപകരണങ്ങൾ, ഒൗഷധ നിർമാണം, വാഹനങ്ങൾ, വസ്ത്രങ്ങൾ, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 200 ഇന്ത്യൻ കമ്പനികളുടെ കാറ്റലോഗുകളും ബ്രോഷറുകളും അനുബന്ധ പ്രസിദ്ധീകരണങ്ങളും വിഡിയോ സീഡികളും ഉൽപന്ന മാതൃകകളുമാണ് പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
