കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം ആശ്രാമം ‘മ യൂഖ’ത്തിൽ സുദീപ് സുന്ദരനാണ് (47) തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരിച്ച ത്. രണ്ടുദിവസം മുമ്പ് ഛർദിയും തലകറക്കവും അനുഭവപ്പെട്ടതോടെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സ തേടുകയും തലച്ചോറിൽ രക്തം കട്ടപിടിച്ചതുകൊണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ശേഷം ശരീരം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
ജിദ്ദയിലെ കൊല്ലം പ്രവാസി സംഗമം എന്ന സംഘടനയുടെ വൈസ് പ്രസിഡൻറ്, ജീവകാരുണ്യ വിഭാഗം കൺവീനർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. 20 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ബലദിയ റോഡിൽ ഫവാസ് റഫ്രിജറേഷൻസിൽ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു. ഭാര്യ: ബിന്ദു. 11ാം ക്ലാസ് വിദ്യാർഥിനി അമൃത സുദീപ്, എട്ടാം ക്ലാസ് വിദ്യാർഥി ആദിത്യൻ സുദീപ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
