Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ​ക്യ​രാ​ഷ്​​ട്ര സ​ഭ...

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ പ​രി​പാ​ടി​യി​ലേ​ക്ക്​ മൂ​ന്നു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ഷ​ണം

text_fields
bookmark_border
ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ പ​രി​പാ​ടി​യി​ലേ​ക്ക്​  മൂ​ന്നു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ഷ​ണം
cancel
camera_alt??.???? ??????????????? ???????????????? ????????????????????????? ??????? ????????? ?????????? ??????? ? ?????? ????????, ??????? ?????????, ?????? ???????? ???????????? ????????????????? ?????? ???????????????????? ???????????????? ??????????? ????????????????????????

ജു​ബൈ​ൽ: ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക ്ക്​ ര​ണ്ട്​​ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ഷ​ണം. ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. 11ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും മ​ല​യാ​ളി​ക​ളു​മാ​യ വി​ഷ്ണു മു​ര​ളി​ക ൃ​ഷ്ണ​ൻ, ഷെ​റി​ൽ ഹാ​രി​സ​ൺ, മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി പൂ​ർ​വ പ​ർ​വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് ന്യൂ​യോ​ർ​ക്കി​ൽ ജ​നു​വ​രി 31 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​ൻ അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, നാ​ഗ​രി​ക ഇ​ട​പെ​ട​ൽ, ആ​ഗോ​ള പ്ര​സ​ക്ത​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1,300 വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തി​യ മ​ത്സ​ര പ​രീ​ക്ഷ​യി​ൽ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലെ ക​ട​മ്പ​ക​ൾ ക​ട​ന്നാ​ണ് ജു​ബൈ​ലി​ലെ കു​ട്ടി​ക​ൾ വി​ജ​യം ക​ണ്ട​ത്. ‘ബ്ര​സാ​വി​ല്ലെ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ റി​പ്പ​ബ്ലി​ക്​ ഓ​ഫ് കോം​ഗോ​യു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ​ശ്ചാ​ത്ത​ല​വും ഭ​ക്ഷ​ണ ദൗ​ർ​ല​ഭ്യ​വു​മാ​ണ് വി​ഷ്ണു മു​ര​ളി ഗ​വേ​ഷ​ണം ന​ട​ത്തി അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്. കോം​ഗോ​യു​ടെ ത​ന്നെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഷെ​റി​ലി​​െൻറ ചു​മ​ത​ല. ആ​ണ​വ ഉ​പ​ഭോ​ഗം എ​ങ്ങ​നെ കു​റ​യ്​​ക്കാം എ​ന്ന​തി​നെ പ​റ്റി​യു​ള്ള പ​ഠ​ന​മാ​ണ് പൂ​ർ​വ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഒ​രേ വി​ഷ​യ​ത്തി​ൽ പ​ഠ​നം ന​ട​ത്തി​യ​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​ക്കി​യ​ശേ​ഷം അ​തി​ൽ​നി​ന്നും ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇൗ ​പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. നാ​ലു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​ക്ക​ള​രി ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ‘മൂ​വി​ങ് യു ​ഇ​ൻ ദ ​റൈ​റ്റ് ഡ​യ​റ​ക്​​ഷ​ൻ’ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ മു​ര​ളി കൃ​ഷ്ണ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​ദേ​ഷ്​​ടാ​വാ​യി കൂ​ടെ പോ​കു​ന്ന​ത്. ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നൗ​ഷാ​ദ് അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story