Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്​​കൂ​ളു​ക​ളി​ൽ...

സൗ​ദി സ്​​കൂ​ളു​ക​ളി​ൽ ഇ​നി ചൈ​നീ​സ്​ ഭാ​ഷാ​പ​ഠ​ന​വും

text_fields
bookmark_border
സൗ​ദി സ്​​കൂ​ളു​ക​ളി​ൽ ഇ​നി  ചൈ​നീ​സ്​ ഭാ​ഷാ​പ​ഠ​ന​വും
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി ചൈ​നീ​സ്​ ഭാ​ഷാ​പ​ഠ​ന​വും. ​തി​ര​ഞ്ഞെ​ട ു​ക്ക​പ്പെ​ട്ട ചി​ല സ്​​കൂ​ളു​ക​ളി​ലാ​ണ്​ ചൈ​നീ​സ്​ ഭാ​ഷ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ അ​തി​നു ​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ര​ണ്ടാം സെ​മ​സ്​​റ്റ​റി​​​െൻറ തു​ട​ക്ക​ത്തി​ൽ​ ചൈ​നീ​സ്​ പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന്​​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഇ​ബ്​​തി​സാം അ​ൽ​ശ​ഹ്​​രി പ​റ​ഞ്ഞു. എ​ട്ട്​ സെ​ക്ക​ൻ​ഡ​റി ബോ​യ്​​സ്​ സ്​​കൂ​ളു​ക​ളി​ലാ​ണ്​ ആ​ദ്യം പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ക. റി​യാ​ദി​ൽ നാ​ലും ജി​ദ്ദ​യി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും ര​ണ്ടു​വീ​ത​വും സ്​​കൂ​ളു​ക​ളി​ൽ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കും.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​ണ്​​ ഇ​ങ്ങ​നെ​യൊ​രു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്നും നി​ർ​ബ​ന്ധി​ത വി​ഷ​യ​മ​ല്ലെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സൗ​ദി​യി​ലെ ഹൈ​സ്​​കൂ​ളു​ക​ളി​ൽ ചൈ​നീ​സ്​ ഭാ​ഷ പ​ഠി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ സൗ​ദി​യി​ലെ ചൈ​നീ​സ്​ അം​ബാ​സ​ഡ​ർ ചെ​ൻ​വെ​യ്​ ക്വി​ങ് ട്വി​റ്റ​റി​ലൂ​ടെ​ ആ​ശം​സ നേ​ർ​ന്നു. സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.സൗ​ദി സ്​​കൂ​ളു​ക​ളി​ലും യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ലും ചൈ​നീ​സ്​ ഭാ​ഷ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​െൻറ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന സു​പ്ര​ധാ​ന ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ചൈ​നീ​സ്​ ഭാ​ഷ ഭാ​വി​യു​ടെ ഭാ​ഷ​യാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി​യു​ടെ കാ​ഴ്​​ച​പ്പാ​ടി​ന്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story