Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള ഉച്ചകോടി: സൗദി...

ആഗോള ഉച്ചകോടി: സൗദി പദ്ധതികൾക്ക് വോട്ട് വേണം

text_fields
bookmark_border
ആഗോള ഉച്ചകോടി: സൗദി പദ്ധതികൾക്ക് വോട്ട് വേണം
cancel

ജു​ബൈ​ൽ: ആ​ഗോ​ള​ത​ല മ​ത്സ​ര​ത്തി​ൽ സൗ​ദി​യി​ലെ വി​വി​ധ പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ ര ാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട്​ ആ​ഹ്വാ​നം. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ക​മീ​ഷ​നാ​ ണ്​ പി​ന്തു​ണ തേ​ടി പൊ​തു​ജ​ന​ത്തെ സ​മീ​പി​ച്ച​ത്. രാ​ജ്യ​ത്തി​​െൻറ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, ആ​ശ​യ​വി​നി​മ​യം, വി​വ​ര​സാ​േ​ങ്ക​തി​ക വി​ദ്യ എ​ന്നീ രം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി​ ലോ​ക ഉ​ച്ച​കോ​ടി​യി​ലെ ഒാ​ൺ​ലൈ​ൻ​ പോ​ളി​ൽ വോ​ട്ട്​ ചെ​യ്യാ​നാ​ണ്​ പൊ​തു​ജ​ന​ത്തെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. 2020ലെ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സൊ​സൈ​റ്റി​യെ​ക്കു​റി​ച്ചു​ള്ള ലോ​ക ഉ​ച്ച​കോ​ടി​യി​ൽ വോ​ട്ടു​ചെ​യ്യാ​ൻ 34 ല​ധി​കം പ്രോ​ജ​ക്ടു​ക​ളാ​ണ്​ സൗ​ദി അ​റേ​ബ്യ സ​ബ്​​മി​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്.


രാ​ജ്യ​ത്തി​​െൻറ നി​ർ​ദി​ഷ്​​ട പ​ദ്ധ​തി​ക​ളി​ൽ ആ​ൻ​റി മൈ​ക്രോ​ബ​യ​ൽ റെ​സി​സ്​​റ്റ​ൻ​സ് നി​രീ​ക്ഷ​ണ സം​വി​ധാ​നം, സൗ​ദി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം, ദേ​ശീ​യ ബ്രോ​ഡ്‌​ബാ​ൻ​ഡ് എ​ന്നീ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ർ​ട്ട​ലി​ൽ പ​റ​യു​ന്നു. 16 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സൗ​ദി അ​റേ​ബ്യ മ​ത്സ​രി​ക്കു​ന്ന​ത്. 26ല​ധി​കം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ യൂ​നി​യ​ൻ വെ​ബ്‌​സൈ​റ്റ് വ​ഴി ആ​ളു​ക​ൾ​ക്ക് പ​ദ്ധ​തി​ക​ൾ കാ​ണാ​നും ഇൗ ​മാ​സം 24 വ​രെ വോ​ട്ടു​ചെ​യ്യാ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story