Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്ത്രീ അനുകൂല...

സ്ത്രീ അനുകൂല നിയമവ്യവസ്​ഥ : സൗദി മുന്നിലെന്ന്​ ലോകബാങ്ക്

text_fields
bookmark_border
സ്ത്രീ അനുകൂല നിയമവ്യവസ്​ഥ : സൗദി മുന്നിലെന്ന്​ ലോകബാങ്ക്
cancel

റി​യാ​ദ്: സ്ത്രീ​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ കാ​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ മു​ൻ​പ​ന്ത ി​യി​ലെ​ന്ന്​ ലോ​ക​ബാ​ങ്ക് റി​പ്പോ​ർ​ട്ട്. സ്​​ത്രീ​ക​ൾ​ക്ക്​ വ​ള​രെ അ​നു​കൂ​ല​മാ​യ ചു​റ്റു​പാ​ടും സു​ര​ക ്ഷി​ത​ത്വ​വു​മാ​ണ്​ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്നും 190 രാ​ജ്യ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ നി​യ​മ​വ്യ​വ​സ്​​ഥ​ക​ളു​ടെ താ​ര​ത​മ്യ​പ​ഠ​ന​മാ​ണ്​ ഇൗ ​ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇൗ ​വ​ഴി​യി​ൽ സൗ​ദി അ​റേ​ബ്യ കൃ​ത്യ​മാ​യ മ​ു​ന്നേ​റ്റ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ജി.​സി.​സി ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​റ​ബ് ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും.


സ്ത്രീ​ക​ൾ​ക്ക് ജോ​ലി​യി​ട​ങ്ങ​ളി​ൽ​ ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​യും സു​ര​ക്ഷി​ത​ത്വ​വും മു​ത​ൽ യാ​ത്ര, വി​വാ​ഹം, ശി​ശു​പ​രി​പാ​ല​നം എ​ന്നീ രം​ഗ​ങ്ങ​ളി​ലു​ള്ള അ​നു​കൂ​ല അ​ന്ത​രീ​ക്ഷ​വും ഇൗ ​നി​യ​മ​വ്യ​വ​സ്​​ഥ പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജോ​ലി​യി​ൽ ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലും പെ​ൻ​ഷ​ൻ കാ​ര്യ​ത്തി​ലും പു​രു​ഷ​നു​ള്ള​തു​പോ​ലു​ള്ള പ​രി​ഗ​ണ​ന ത​ന്നെ സ്​​ത്രീ​ക​ൾ​ക്കും ന​ൽ​കു​ന്നു. ഇ​തെ​ല്ലാം രാ​ജ്യ​ത്തെ മൊ​ത്തം നി​യ​മ​വ്യ​വ​സ്​​ഥ സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​ണ്​ എ​ന്നു​ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ഇ​ത്​ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ ലോ​ക​ബാ​ങ്ക് പ​ഠ​ന​ത്തി​ൽ നൂ​റി​ൽ 70.6 പോ​യ​ൻ​റാ​ണ്​ സൗ​ദി​ക്ക് ല​ഭി​ച്ച​ത്.

ഇ​തി​ൽ ജോ​ലി​സ്ഥ​ല​ത്ത്​ ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന, യാ​ത്ര​യി​ലെ സു​ര​ക്ഷി​ത​ത്വം, ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ല​ും പെ​ൻ​ഷ​ൻ കാ​ര്യ​ത്തി​ലും തു​ല്യ പ​രി​ഗ​ണ​ന എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ 100 പോ​യ​ൻ​റും നേ​ടാ​ൻ സൗ​ദി​ക്ക്​ ക​ഴി​ഞ്ഞു. നി​യ​മ പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ സ്ത്രീ​ക​ളു​ടെ പു​രോ​ഗ​തി, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച എ​ന്നി​വ​ക്ക് ആ​വ​ശ്യ​മാ​യ നീ​ക്ക​ങ്ങ​ൾ സൗ​ദി ന​ട​ത്തി​യ​താ​യി ലോ​ക​ബാ​ങ്ക് വി​ല​യി​രു​ത്തി. 21 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത​ക​ൾ​ക്ക് യാ​ത്ര​ക്കു​ള്ള അ​നു​മ​തി, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് രേ​ഖ​ക​ൾ പു​തു​ക്കാ​നു​ള്ള അ​വ​സ​രം, പെ​ൻ​ഷ​ൻ പ്രാ​യ​ത്തി​ൽ സ്ത്രീ- ​പു​രു​ഷ സ​മ​ത്വം എ​ന്നി​വ​യും പ​ഠ​ന​ത്തി​ൽ പ​രി​ഗ​ണി​ച്ച വി​ഷ​യ​ങ്ങ​ളാ​ണ്. സൗ​ദി ‘വി​ഷ​ൻ 2030’ സ്ത്രീ​ക​ൾ​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story