Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ന്ദ​ർ​ശ​ന​...

സ​ന്ദ​ർ​ശ​ന​ വി​സ​ക്കാ​ർ​ ട്രാ​ഫി​ക്​ പി​ഴ​ അടച്ചില്ലെങ്കിൽ രാ​ജ്യം വി​ടാ​നാ​വി​ല്ല

text_fields
bookmark_border
സ​ന്ദ​ർ​ശ​ന​ വി​സ​ക്കാ​ർ​ ട്രാ​ഫി​ക്​ പി​ഴ​  അടച്ചില്ലെങ്കിൽ രാ​ജ്യം വി​ടാ​നാ​വി​ല്ല
cancel

റി​യാ​ദ്​: സ​ന്ദ​ർ​ശ​ന​ വി​സ​ക്കാ​ർ​ ട്രാ​ഫി​ക്​ പി​ഴ​ അടച്ചി​െല്ലങ്കിൽ ​സൗ​ദി​യി​ൽ​നി​ന്ന്​ തി​രി​ച്ചു​ പോ​കാ​നാ​വി​ല്ല. ഇ​ക്കാ​ര്യം അ​റി​യി​ച്ച സൗ​ദി ട്രാ​ഫി​ക്​ അ​ധി​കൃ​ത​ർ അ​ത്ത​രം ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക ്കാ​നു​ള്ള സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തു​ന്ന​വ​ർ രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്പ്​ ട്രാ​ഫി​ക് പി​ഴ​യു​ണ്ടെ​ങ്കി​ൽ അ​ത്​ അ​ട​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ട​യും. അ​ബ്​​ഷി​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ല്ലെ​ങ്കി​ലും​ പി​ഴ​യ​ട​ക്കാ​ൻ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​​ണ്ട്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​ബ്​​ഷി​ർ പോ​ർ​ട്ട​ലി​ൽ​ത​ന്നെ വ്യ​ക്തി​ഗ​ത ഒാ​ൺ​ലൈ​ൻ സ​ർ​വി​സ്​ പേ​ജി​ൽ സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്കു​കൂ​ടി​യു​ള്ള ലി​ങ്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി.​സി.​സി പൗ​ര​ന്മാ​ർ ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​മ്പ​റും മ​റ്റു രാ​ജ്യ​ക്കാ​ർ അ​വ​രു​ടെ ബോ​ർ​ഡ​ർ ന​മ്പ​റു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ഴ​യ​ട​ക്കു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ജി.​സി.​സി, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story