Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​ മ​ര​ണം

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​ മ​ര​ണം
cancel
camera_alt??????? ???????

മ​ദീ​ന​: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​ ദീ​ന​യി​ൽ​നി​ന്ന് 120 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​നേ​ഖ്​ എ​ന്ന സ്ഥ​ല​ത്ത്​ വ്യാ​ഴാ​ഴ്‌​ച ന​ട​ന്ന അ​പ​ക​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ സ്വ​ദേ​ശി വ​യ​മ്പു​വി​ളാ​കം വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദാ​ണ്​ (43) മ​രി​ച്ച മ​ല​യാ​ളി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സൗ​ദി പൗ​ര​നാ​ണ്​ മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​ ഷാ​ഹു​ൽ ഹ​മീ​ദ്. വാ​ഹ​ന​ത്തി​ൽ മൂ​ന്ന്​ സൗ​ദി പൗ​ര​ന്മാ​രും ഷാ​ഹു​ൽ ഹ​മീ​ദു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഷാ​ഹു​ൽ ഹ​മീ​ദും സൗ​ദി പൗ​ര​നും മ​രി​ച്ചു. മ​റ്റു ര​ണ്ടു​പേ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ന​വം​ബ​ർ 24നാ​ണ്​ ഷാ​ഹു​ൽ ഹ​മീ​ദ്​ തൊ​ഴി​ൽ വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്​: ഹ​ലീ​മ ബീ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ക്കീ​ർ, ലൈ​ല, സ​ഫീ​ദ, സ​ജീ​ദ, പ​രേ​ത​നാ​യ അ​ഷ്​​റ​ഫ്. മൃ​ത​ദേ​ഹം സൗ​ദി​യി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ഘ​ട​കം ഭാ​ര​വാ​ഹി അ​ബ്​​ദു​ൽ അ​സീ​സ് കു​ന്നും​പു​റം, റി​യാ​സ് താ​നൂ​ർ, ഫൈ​സ​ൽ കോ​ട്ട​യം, അ​ബ്ബാ​സ് ഗു​രു​ക്ക​ൾ കോ​ട്ട​യം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story