Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വി​ദേ​ശ...

സൗദിയിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രൊബേഷൻ കാ​ലം ആ​റു​മാ​സ​മാ​ക്കി

text_fields
bookmark_border
സൗദിയിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രൊബേഷൻ കാ​ലം ആ​റു​മാ​സ​മാ​ക്കി
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ ​െപ്രാ​ബേ​ഷ​ൻ ആ​റു​മാ​സ​മാ​യി നീ​ട്ടി. വി​ദേ ​ശ​ത്തു​നി​ന്നെ​ത്തി ജോ​ലി​യി​ൽ ചേ​ർ​ന്നാ​ൽ ആ​ദ്യ​ത്തെ മൂ​ന്നു​മാ​സ​മാ​യി​രു​ന്നു നി​ല​വി​ൽ നി​രീ​ക്ഷ​ണ ​കാ​ലം. അ​താ​ണി​പ്പോ​ൾ ആ​റു​മാ​സ​മാ​യി നീ​ട്ടാ​ൻ തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്. മൂ​ന്നു​മു​ത​ൽ ആ​റു​മാ​സം വ​രെ ആ​കാം എ​ന്നാ​ണ്​ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റു​മാ​സം ​വ​രെ​യാ​ക്ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മി​ല്ല. അ​തി​നി​ട​യി​ൽ എ​പ്പോ​ഴും ​െപ്രാ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി തൊ​ഴി​ലു​ട​മ​​ക്ക്​ തൊ​ഴി​ലാ​ളി​യെ സ്ഥി​ര​പ്പെ​ടു​ത്താം. എ​ന്നാ​ൽ, ആ​റു​മാ​സം വ​രെ നീ​ട്ടു​ന്ന​ത്​ തൊ​ഴി​ലാ​ളി​യു​ടെ കൂ​ടി അ​നു​മ​തി​യോ​ടെ​യാ​ക​ണം എ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ദീ​ര്‍ഘി​പ്പി​ക്കു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ല്‍, ഒ​രേ ത​സ്​​തി​ക​യി​ൽ ത​ന്നെ ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​ഘ​ട്ട​മാ​യി നി​യ​മി​ക്കാ​ന്‍ പാ​ടി​ല്ല.

മ​റ്റൊ​രു ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​റ്റി നി​യ​മി​ക്കു​േ​മ്പാ​ഴാ​ണ്​ ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നീ​ട്ടാ​ൻ അ​നു​മ​തി. അ​തു​പോ​ലെ വേ​ത​ന നി​യ​മ​ത്തി​ലും ഒ​രു പ​രി​ഷ്​​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്.
ശ​മ്പ​ള​ത്തി​​​െൻറ 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പി​ടി​ച്ചു​വെ​ക്ക​ണ​മെ​ങ്കി​ൽ തൊ​ഴി​ലാ​ളി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​ര്‍ഷ​ത്തി​ല്‍ 21 ദി​വ​സ​വും ഒ​രു തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ല്‍ അ​ഞ്ചു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക്ക് വ​ര്‍ഷ​ത്തി​ല്‍ 30 ദി​വ​സ​വും വേ​ത​ന​ത്തോ​ടു​കൂ​ടി​യ വാ​ര്‍ഷി​ക അ​വ​ധി​ക്ക് അ​ര്‍ഹ​ത​യു​ണ്ട്. വാ​ര്‍ഷി​ക അ​വ​ധി സ്വ​മേ​ധ​യാ ഉ​പേ​ക്ഷി​ക്കു​വാ​നോ അ​വ​ധി​ക്ക് പ​ക​രം പ​ണം സ്വീ​ക​രി​ക്കു​വാ​നോ പാ​ടു​ള്ള​ത​ല്ല. അ​വ​ധി​ക്കാ​ല​ത്ത് മ​റ്റൊ​രു തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story