Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വിട്ടത്​ 24,000...

സൗദി വിട്ടത്​ 24,000 വിദേശ എൻജിനീയർമാർ

text_fields
bookmark_border
സൗദി വിട്ടത്​ 24,000 വിദേശ എൻജിനീയർമാർ
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം 24,000ത്തോ​ളം വി​ദേ​ശ എ​ൻ​ജി​നീ​യ​ർ​മാ​ർ വി​ട്ടു​പോ​യ​ത ാ​യി ക​ണ​ക്കു​ക​ൾ. സൗ​ദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സ് പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. എ​ന്നാ​ൽ, 3000 സ്വ​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ പു​തു​താ​യി ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​ന​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ 1,63,120 എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് സൗ​ദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രാ​യു​ള്ള​ത്. ഇ​വ​രി​ൽ 38,000 പേ​ർ സ്വ​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്ന് കൗ​ൺ​സി​ൽ വ​ക്താ​വ് എ​ൻ​ജി. അ​ബ്​​ദു​ൽ നാ​സ​ർ അ​ൽ​ല​ത്തീ​ഫ് അ​റി​യി​ച്ചു.

1,25,000 വി​ദേ​ശ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സൗ​ദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ. 2018ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ വി​ദേ​ശ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ എ​ണ്ണം 1,49,000 ആ​യി​രു​ന്നു. രാ​ജ്യ​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വും ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും മ​റ്റു​മാ​ണ് വി​ദേ​ശ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സൗ​ദി തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വും എ​ൻ​ജി​നീ​യേ​ഴ്​​സ്​ കൗ​ൺ​സി​ലും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രെ മാ​ത്ര​മേ ജോ​ലി​ക്ക്​ നി​യ​മി​ക്കാ​വൂ എ​ന്ന​താ​ണ് ച​ട്ടം. കൂ​ടാ​തെ പു​തു​താ​യി രാ​ജ്യ​ത്ത് എ​ത്തു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശോ​ധ​ന​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:saudi saudi news gulf news 
Next Story