Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്ക്​ വി​മാ​ന​ത്താ​വ​ള നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ

text_fields
bookmark_border
ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്ക്​ വി​മാ​ന​ത്താ​വ​ള നി​കു​തി  പ്രാ​ബ​ല്യ​ത്തി​ൽ
cancel

റി​യാ​ദ്​: ​ സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്ക് നി​കു​തി ചു​മ​ത്തി നി​യ​മം ന​ട​പ്പി​ൽ​വ​ന്നു. വി​മാ​ന​ത്താ​വ​ളം ഒ​ന്നി​ന്​ 10 റി​യാ​ലും അ​തി​​െൻറ മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും ​േച​ർ​ത്ത്​ ന​ൽ​ക​ണം. നി​യ​മം ബു​ധ​നാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നാ​ണ്​ നി​കു​തി ഇൗ​ടാ​ക്കു​ന്ന​ത്. ടി​ക്ക​റ്റെ​ടു​ക്കു​േ​മ്പാ​ൾ ത​ന്നെ​യാ​ണ്​ ഇൗ ​നി​കു​തി​യും കൂ​ടി ന​ൽ​കേ​ണ്ട​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ നി​കു​തി. രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മ​ല്ല.

യാ​ത്ര​ക്കി​ട​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ഇൗ ​തു​ക കൂ​ടും. യാ​ത്ര​ക്കി​ട​യി​ൽ എ​ത്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നോ അ​​ത്ര​യും തു​ക നി​കു​തി​യാ​യി ന​ൽ​ക​ണം. നേ​ര​ത്തേ എ​ടു​ത്ത ടി​ക്ക​റ്റു​ക​ള്‍ക്കും നി​കു​തി ബാ​ധ​ക​മാ​ണ്. കൈ​ക്കു​ഞ്ഞു​ങ്ങ​ൾ, വി​മാ​ന ജീ​വ​ന​ക്കാ​ര്‍, ട്രാ​ന്‍സി​റ്റ് യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​രെ നി​കു​തി​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും സു​ഗ​മ​മാ​യ ന​ട​ത്തി​പ്പും ല​ക്ഷ്യ​മി​ട്ട് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ക്ക് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story