എയർ ഇന്ത്യ ജിദ്ദ–കോഴിക്കോട് സർവിസ്: മാര്‍ച്ച് 29ന്; പ്രവാസികൾ ആശ്വാസത്തിൽ
text_fields
ജിദ്ദ: കോഴിക്കോട് -ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ വിമാന സര്‍വിസ് അടുത്ത വർഷം മാര്‍ച്ച് 29ന് ആരംഭിക്കുമെന്ന് ഉറപ്പായതോടെ പ്രവാസികൾ സന്തോഷത്തിൽ. ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചതിനാൽ കാത്തിരിപ്പ് അനിശ്ചിതമാവില്ല എന്ന ആശ്വാസത്തിലാണ് ജിദ്ദയിലെ പ്രവാസികൾ. നാലു വർഷത്തിലേറെയായി ജിദ്ദയിൽനിന്ന് നേരിട്ട് കോഴിക്കോേട്ടക്ക് വിമാന സർവിസ് നിർത്തിവെച്ചിട്ട്.
കരിപ്പൂരിലെ റൺവേ വികസനത്തിെൻറ പേരിലാണ് വലിയ വിമാന സർവിസ് നിർത്തിവെച്ചത്. എന്നാൽ, അറ്റകുറ്റപ്പണിയും അതേ തുടർന്നുള്ള വിവാദങ്ങളും അവസാനിച്ചെങ്കിലും വിമാനം ജിദ്ദയിൽ നിന്ന് പറന്നിരുന്നില്ല. ഇതിനിടയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് നിരവധി തവണ സർവിസ് പുനരാരംഭിക്കുമെന്ന് സൂചനകളും അറിയിപ്പുകളും ലഭിച്ചിരുന്നു. പക്ഷേ, എല്ലാം അനിശ്ചിതമായി നീണ്ടുപോയി. അതിനിടയിലാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.
തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വിസുകള്‍ വീതമാണുണ്ടാകുക. അടുത്ത മാര്‍ച്ച് 29 മുതല്‍ സർവിസ് തുടങ്ങും വിധമാണ് ബുക്കിങ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, ഫെബ്രുവരിയില്‍ തന്നെ സര്‍വിസ് ആരംഭിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ജിദ്ദയില്‍നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.05ന് കോഴിക്കോടെത്തും. കോഴിക്കോടു നിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും.
423 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനമുപയോഗിച്ചാണ് സര്‍വിസ് നടത്തുക. നിലവില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സും സ്പൈസ് ജെറ്റും ഇടത്തരം വിമാനമുപയോഗിച്ച് സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
